Janhvi Kapoor Traditional Saree Look: ഫ്ലോറൽ സാരിയിൽ സുന്ദരിയായി ജാൻവി കപൂർ.
Photo courtesy: Instagram / Janhvi Kapoor
നടി ജാൻവി കപൂർ ഫാഷൻ പ്രേമികൾക്കിടയിൽ താരമാണ്.
മോഡേൺ വസ്ത്രങ്ങൾക്കൊപ്പം തന്നെ പരമ്പരാഗത വസ്ത്രങ്ങളിലും താരം തിളങ്ങാറുണ്ട്.
ജാൻവി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
ഓറഞ്ച് ഫ്ലവർ വർക്കോടുകൂടിയ വൈറ്റ കളർ സാരിയിലുള്ള ചിത്രങ്ങളാണ് ജാൻവി പങ്കുവച്ചത്.
സാരിയിൽ തൊണ്ണൂറുകളിലെ നായികയുടെ ലുക്കിലാണ് ജാൻവി എത്തിയിരിക്കുന്നത്.
സാരിക്കൊപ്പം ജാൻവി കപൂർ പേൾ ആക്സസറീസാണ് ഉപയോഗിച്ചിരിക്കുന്നത്.
ജാൻവിയെ കാണുമ്പോൾ അമ്മയും നടിയുമായ ശ്രീദേവിയെ ഓർമ്മ വരുന്നുവെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
കമന്റ് സെക്ഷനിൽ ജൂനിയർ ശ്രീദേവിയെന്നാണ് ജാൻവിയെ ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്.