തെന്നിന്ത്യയിലെ തിരക്കേറിയ മുൻനിര നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമ്മാതാവ് ജി.സുരേഷ് കുമാറിന്റെയും
മകളാണ് കീർത്തി.
Keerthy Suresh latest photos: ബാലതാരമായാണ് കീർത്തി സിനിമയിലെത്തിയത്. 2000ൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന ചിത്രത്തിലാണ് കീർത്തി സുരേഷ്. തുടർന്ന് അച്ഛനെയാണ് എനിക്ക് ഇഷ്ടം (2001), കുബേരൻ (2002) എന്ന ചിത്രത്തിങ്ങളിൽ അഭിനയിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലി (2013)യിലൂടെയാണ് കീർത്തി അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയത്.
സിനിമയിലെത്തുന്നതിന് മുമ്പ് ടെലിവിഷൻ സീരിയലുകളിൽ കീർത്തി അഭിനയിച്ചിരുന്നു.
സന്താനഗോപാലം, ഗൃഹനാഥൻ, കൃഷ്ണകൃപാസാഗരം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലാണ് കീർത്തി അഭിനയിച്ചത്.
സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും നിറസാന്നിദ്ധ്യമാണ് കീർത്തി.
കീർത്തിയുടെ അഭിനയത്തിനും സൗന്ദര്യത്തിനും വസ്ത്രധാരണത്തിനുമെല്ലാം ആരാധകർ ഏറെയാണ്.
സിനിമാ തിരക്കുകൾക്കിടയിലും ഏറ്റവും പുതിയ ഫാഷൻ രീതികൾ പിന്തുടരാൻ കീർത്തി പതിവായി ശ്രദ്ധിക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ കീർത്തി പങ്കുവെക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗമാണ് വൈറലാകുന്നത്.