രാത്രി കിടക്കുന്നതിന് മുൻപ് അൽപം വെളിച്ചെണ്ണ കഴിക്കുന്നത് എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് നോക്കാം.
വെളിച്ചെണ്ണയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കാനും ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
രാത്രി ഉറങ്ങുന്നതിന് മുൻപ് അൽപം വെളിച്ചെണ്ണ കുടിക്കുന്നത് പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും.
അൽപം വെളിച്ചെണ്ണ കുടിക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കും. ഉയർന്ന കലോറിയും പൂരിത കൊഴുപ്പും ഉള്ളതിനാൽ ഇത് മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.
ചർമ്മത്തിലെ ജലാംശം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. വരണ്ട ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്ന ഫാറ്റി ആസിഡുകൾ വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്നു. ചെറിയ അളവിൽ വെളിച്ചെണ്ണ മുഖത്ത് പുരട്ടി കിടക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും.
രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അൽപം വെളിച്ചെണ്ണ കുടിക്കുന്നത് ശരീരത്തിന് ഊർജം നൽകാൻ സഹായിക്കുന്നു. എന്നാൽ, ഇവയിൽ കലോറി കൂടുതലായതിനാൽ മിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)