സാരിയിൽ റോയൽ ലുക്കിൽ നടിയും അവതാരികയുമായ പേർളി മാണി. വയലറ്റ് പട്ട് സാരിയിൽ രാജമാതാ ശിവകാമി ദേവിയുെടെ പോസിൽ ഉൾപ്പെടെയാണ് പേർളി പ്രത്യക്ഷപ്പെടുന്നത്. ജിക്സൻ ഫ്രാൻസിസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആദംപള്ളിയിലാണ് സ്റ്റൈലിങ്. മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ് സഗല്ല്യ. പേർളിയുടെ ഭർത്താവും നടനുമായ ശ്രീനീഷ് അരവിന്ദ്, നടിമാരായ പ്രിയാമണി, ലക്ഷ്മി മേനോൻ തുടങ്ങിയവർ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്.