Lower Cholestrol: ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ ഈ ഭക്ഷണങ്ങൾ, ഇവയിൽ കൊളസ്ട്രോൾ ഇല്ല

കൊളസ്ട്രോൾ കൂടിക്കഴിഞ്ഞാൽ പിന്നെ പല അസുഖങ്ങൾക്കും നമ്മൾ കീഴ്പ്പെട്ട് പോയേക്കാം. ഹൃദ്രോ​ഗങ്ങൾ, വൃക്ക രോ​ഗങ്ങൾ, കരൾ വീക്കം തുടങ്ങിയവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ കൂടുമ്പോൾ കണ്ടുവരുന്ന ചില ലക്ഷണങ്ങളാണ്. 

ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർധിക്കുമ്പോൾ അത് പലതരം ആരോ​ഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ഇതിന്റെയെല്ലാം പ്രധാന കാരണം. ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങൾ വരുത്തിയാൽ അസുഖങ്ങളും നിയന്ത്രിക്കാം. ശരീരത്തിൽ കൊളസ്ട്രോൾ കൂടാൻ കാരണമാകാത്ത ചില ഭക്ഷണങ്ങൾ കൂടിയുണ്ട്. അവയെ കുറിച്ച് പരിചയപ്പെടാം...

 

1 /5

ബീന്‍സ് - പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒന്നാണ് ബീൻസ്. കൂടാതെ ധാരാളം ഫൈബറും ഇതിലുണ്ട്. ബീൻസിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല എന്നുള്ളത് എത്ര പേർക്ക് അറിയാവുന്ന കാര്യമാണ്? കൊളസ്ട്രോൾ ഇല്ലാത്ത ഭക്ഷണം കഴിക്കാൻ ആ​ഗ്രഹിക്കുന്നവർ ഡയറ്റിൽ പല തരത്തിലുള്ള ബീൻസ് ഉൾപ്പെടുത്താം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കഴിക്കാം.  

2 /5

നട്ട്‌സ് ആന്റ് സീഡ്‌സ് - ബദാം, കശുവണ്ടി, പിസ്ത, മത്തങ്ങ കുരു, സണ്‍ഫ്‌ലര്‍ സീഡ്‌സ്, എള്ള് എന്നിവയെല്ലാം കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവയിൽ കൊളസ്‌ട്രോളും കുറവാണ്. ഇവ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നതോ അല്ലെങ്കില്‍ സൂപ്പ്, എനര്‍ജി ബാര്‍ എന്നിവയെല്ലാം ഉണ്ടാക്കി കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.   

3 /5

ധാന്യങ്ങള്‍ - കടല, പരിപ്പ്, പയര്‍ തുടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് ആരോ​ഗ്യത്തിന് മികച്ചതാണ്. പയർ മുളപ്പിച്ച് കഴിക്കുന്നതും ഉത്തമമാണ്. ഈ ധാന്യങ്ങളിൽ കൊളസ്ട്രോൾ കുറവാണ് കൂടാതെ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.   

4 /5

ടോഫൂ - പുളിപ്പിച്ചെടുത്ത ടോഫൂ ഭക്ഷണത്തില്‍ ഉൾപ്പെടുത്താം കാരണം അതിൽ കൊളസ്ട്രോൾ ഇല്ല. ഇതില്‍ ധാരാളം വൈറ്റമിനുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.   

5 /5

ലെന്റില്‍സ് - ലെന്റിൽസിലും കൊളസ്‌ട്രോള്‍ ഇല്ല. ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഡയറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ്. ലെന്റിൽസ് കൊണ്ട് സാലഡ് സൂപ്പ് എന്നിവയെല്ലാം ഉണ്ടാക്കി കഴിക്കാവുന്നതാണ്.

You May Like

Sponsored by Taboola