Health Tips: സ്ത്രീകളിലെ ഹോർമോൺ വ്യതിയാനത്തിന്റെ അഞ്ച് പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം
ഹോർമോണുകളുടെ വ്യതിയാനം മൂലം സ്ത്രീകളിൽ കണ്ട് വരുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്)
ഹോർമോണുകളുടെ വ്യതിയാനം മൂലം സ്ത്രീകളിൽ കണ്ട് വരുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്)
സ്ത്രീകളിലെ ഹോർമോൺ വ്യതിയാനത്തിന്റെ അഞ്ച് പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
വയറിലെ കൊഴുപ്പ്: പിസിഒഎസ് ഉള്ള സ്ത്രീകളിൽ അവരുടെ വയറിലും അരക്കെട്ടിലും ഒപ്പം ആന്തരിക അവയവങ്ങൾക്ക് ചുറ്റിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ശരീരത്തിൽ നീർക്കെട്ട്, ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവയ്ക്ക് കാരണമാകും
മധുരമുള്ള ഭക്ഷണത്തോടുള്ള അമിത താൽപ്പര്യം: പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
മുടി കൊഴിച്ചിൽ: ആൻഡ്രോജനിക് ഹോർമോണുകളുടെ അളവ് വർധിക്കുന്നത് മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ പിസിഒഎസിൻ്റെ ഒരു സാധാരണ ലക്ഷണമാണ്. ഈ ഹോർമോൺ വ്യതിയാനം മുടിയുടെ കനം കുറയുവാനും മുടി പൊട്ടുവാനും കാരണമാകും
ക്രമരഹിതമായ ആർത്തവം: ക്രമരഹിതമായ ആർത്തവം പിസിഒഎസിന്റെ പ്രധാന ലക്ഷണമാണ്. ഇൻസുലിൻ റെസിസ്റ്റൻസ് മൂലം അണ്ഡാശയത്തിലെ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം വർദ്ധിക്കുകയും ഇത് അണ്ഡോത്പാദനത്തെയും ആർത്തവ ക്രമത്തെയും ബാധിക്കുകയും ചെയ്യുന്നു.
ക്ഷീണം: പിസിഒഎസ് നേരിട്ട് ക്ഷീണത്തിന് കാരണമാകുന്നില്ലെങ്കിലും പലപ്പോഴും ക്ഷീണത്തിന്റെ പല ലക്ഷണങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം, ഹോർമോൺ വ്യതിയാനം, ക്രമം തെറ്റിയതും അമിതമായി രക്തം നഷ്ടപ്പെടുന്നതുമായ ആർത്തവം എന്നിവയും ക്ഷീണത്തിന് കാരണമാകുന്നു. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.