Malaika Arora: മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ലെമൺ ഗ്രീൻ സാരിയിൽ തിളങ്ങി മലൈക അറോറ

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരിയില്‍ തിളങ്ങി ബോളിവുഡ് നടിയും അവതാരകയുമായ മലൈക അറോറ. ബോളിവുഡ് നടിയും അവതാരകയും മോഡലും ഫിറ്റ്‌നസ് ഫ്രീക്കുമാണ് മലൈക അറോറ. 

1 /4

ഫാഷനില്‍ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ് 48കാരിയായ മലൈക. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് വൈറലാകുന്നത്.

2 /4

സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ സാരിയിലാണ് മലൈക ഇത്തവണ തിളങ്ങിയത്. ലെമണ്‍ ഗ്രീന്‍ നിറത്തിലുള്ള സാരിയില്‍ സുന്ദരിയാണ് മലൈക. ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

3 /4

മനീഷ് എത്നിക് വെയര്‍ കളക്ഷനില്‍ നിന്നുള്ളതാണ് ഈ ഷീര്‍ഷിഫോണ്‍ സാരി. ഗോള്‍ഡനും നീലയും നിറങ്ങളിലുള്ള സീക്വിന്‍ ബോര്‍ഡറാണു സാരിക്കുള്ളത്. പല്ലുവില്‍ പലനിറങ്ങളിലുള്ള ടസില്‍സാണ് സാരിയുടെ പ്രത്യേകത. മള്‍ട്ടി കളര്‍ ഹെവി എംബ്രോയ്ഡറിയുള്ള ബാക്ക്ലെസ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. പച്ചനിറത്തിലുള്ള ആക്‌സസറീസ് ആണ് ഒപ്പം ധരിച്ചത്. 

4 /4

അനില്‍ കപൂറിന്റെ വീട്ടില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ മനീഷ് ഒരുക്കിയ പിങ്ക് സാറ്റിന്‍ സാരിയിലായിരുന്നു മലൈക തിളങ്ങിയത്. കാമുകന്‍ അര്‍ജുന്‍ കപൂറിനൊപ്പമാണ് താരം എത്തിയത്. റാണി പിങ്ക് നിറത്തിലുള്ള സാരിയും ഷാംപെയ്ന്‍ ഗ്രീന്‍ കളറിലുള്ള ബ്രാലെറ്റുമാണ് മലൈക ധരിച്ചത്. തിളങ്ങുന്ന എംബ്രോയ്ഡറി വര്‍ക്കുകളോടെയുള്ള ബോര്‍ഡറാണ് സാരിയുടെ പ്രത്യേകത. സാരിക്ക് ചേരുന്ന പിങ്ക് നിറത്തിലുള്ള വളകള്‍ കൈനിറയെ താരം അണിഞ്ഞിരുന്നു. മുടി പുറകില്‍ വട്ടത്തില്‍ കെട്ടി വച്ച് ചുവപ്പു പൂക്കള്‍ ചൂടിയത് ട്രഡീഷണല്‍ ടച്ച് നല്‍കി. 

You May Like

Sponsored by Taboola