Malavika Krishnadas: ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി താരങ്ങൾ; വളകാപ്പ് ചിത്രങ്ങൾ പങ്കുവെച്ച് മാളവിക

വളകാപ്പ് ചടങ്ങിന്റെ അതിമനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക.

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മാളവിക കൃഷ്ണദാസും ഭ‍ർത്താവ് തേജസ് ജ്യോതിയും. ഇപ്പോഴിതാ വളകാപ്പ് ചടങ്ങിന്റെ അതിമനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക.

1 /8

ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് മാളവികയും തേജസും. താരങ്ങൾ പങ്കുവെച്ച വളകാപ്പ് ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ ആരാധകരുടെ മനം കവർന്നു.

2 /8

ഉടനെ അച്ഛനും അമ്മയുമാകും എന്ന അടികുറിപ്പോടെയാണ് താരങ്ങൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  

3 /8

ചുവപ്പ് കസവുബോ‍ർഡറുള്ള പച്ച കാഞ്ചീപുരം സാരിയും അതിന് അനുയോജ്യമായ ഹെവി എംബ്രോഡറി ബ്ലൗസുമാണ് മാളവികയുടെ വേഷം. വിവിധ വർണങ്ങളിലുള്ള കുപ്പിവളകളും ആക്സസറീസും അതിന്റെ ഭം​ഗി കൂട്ടി.  

4 /8

പിസ്ത ​ഗ്രീൻ നിറത്തിലുള്ള കുർത്തയും കസവുമുണ്ടുമാണ് തേജസിന്റെ വേഷം.

5 /8

റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ മാളവികയുടെയും സഹ മത്സരാർഥി ആയിരുന്ന തേജസിന്റെയും വിവാഹം മലയാളികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.  

6 /8

2023 മെയ് മാസത്തിലായിരുന്നു മാളവികയുടെയും തേജസിന്റയും വിവാഹം. 

7 /8

അഭിനേന്ത്രി മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് മാളവിക. മർച്ചന്റ് നേവിയിലെ ഉദ്യോ​ഗസ്ഥനാണ് തേജസ്.   

8 /8

പേളി മാണി ഉൾപ്പെടെ നിരവധി പേർ താരങ്ങൾക്ക് ആശംസയറിയിച്ചു. കമന്റുകളിലൂടെ പ്രേക്ഷകരും അവരുടെ അനുഗ്രഹം താരങ്ങൾക്ക് നൽകി. 

You May Like

Sponsored by Taboola