മലയാള സിനിമയിലെ നടിമാരുടെ പുത്തൻ ഫോട്ടോഷൂട്ടുകൾക്കും ചിത്രങ്ങൾക്കും വീഡിയോസിനും എല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയകളിൽ ലഭിക്കാറുളളത്.
മാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തകളും അതുപോലെ ഓൺലൈൻ മീഡിയകളിൽ ചിത്രങ്ങൾ വരികയും ഇൻസ്റ്റാഗ്രാമിൽ എല്ലാം നിമിഷനേരം കൊണ്ട് അതൊക്കെ വൈറലാവാറുമൊക്കെ ഉണ്ട്.
പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ നടിമാരുടെ ഒരേ വേഷത്തിലുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
മഴവിൽ നിറത്തിലുള്ള ടി-ഷർട്ട് ധരിച്ചുകൊണ്ടുള്ള ചില താരങ്ങളുടെ ഫോട്ടോസാണ് ഇത്. പലരും നേരത്തെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇട്ടിട്ടുള്ള ഫോട്ടോസാണ്. ഒടുവിലായി അനശ്വര രാജന്റെ ഇതേ വേഷത്തിലുള്ള ചിത്രങ്ങൾ വന്നു.
അപ്പോഴാണ് ഇതിന് മുമ്പും നടിമാർ ഈ വേഷത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ എന്ന് കമ്മന്റുകൾ വരികയുണ്ടായത്.
നടിമാരായ എസ്തർ അനിൽ, അമേയ മാത്യു, ബിഗ് ബോസ് താരം അലസാന്ദ്ര ജോൺസൺ തുടങ്ങിയവർ ഈ മഴവിൽ നിറത്തിലുള്ള ടി-ഷർട്ട് ധരിച്ചുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. റെയിൻബോ ടോപ്പിൽ എല്ലാവരും ഒന്നിന് ഒന്ന് മികച്ചതായി തോന്നിക്കുന്നുണ്ട്.
അനശ്വരയുടെ ചിത്രങ്ങളാണ് റെയിൻബോ ടോപ്പിൽ അവസാനമായി വന്നത്. രഞ്ജിത് ഭാസ്കർ എന്ന ഫോട്ടോഗ്രാഫറാണ് അനശ്വരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
രഞ്ജിത് തന്നെയാണ് ആദ്യം ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന താരങ്ങളുടെ റെയിൻബോ ടോപ്പ് ഷൂട്ടും വൈറലായി കഴിഞ്ഞു.