Mangal Gochar 2023: ചൊവ്വയുടെ സംക്രമണം സൃഷ്ടിക്കും നവപഞ്ചമയോഗം; ഈ രാശിക്കാർക്ക് ഐശ്വര്യവും സമ്പത്തും ഉറപ്പ്

Mars Transit 2023: മാർച്ച് 13ന് ചൊവ്വാ ​ഗ്രഹം മിഥുനം രാശിയിൽ പ്രവേശിക്കും. ഈ അവസരത്തിൽ 5 രാശിക്കാർക്ക് സൗഭാ​ഗ്യങ്ങൾ വന്നുചേരാൻ പോകുകയാണ്. ചൊവ്വയുടെ ഈ രാശിമാറ്റം മൂലമാണ് നവപഞ്ചമയോഗം ഉണ്ടാകുന്നത്. ഇത് 5 രാശിക്കാർക്ക് ഐശ്വര്യവും സമ്പത്തും നൽകുന്നു. 

 

1 /5

മേടം: ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് വളരെ ഗുണകരമാണ്. നിങ്ങളിൽ പോസിറ്റിവിറ്റി വർധിക്കും. പരീക്ഷയ്‌ക്കോ മത്സരപരീക്ഷയ്‌ക്കോ തയാറെടുക്കുന്നവർ വിജയിക്കും. കുടുംബത്തിന്റെ പിന്തുണ നിങ്ങൾക്കുണ്ടാകും. കരിയറിൽ നിങ്ങൾ മികച്ച പുരോഗതി കൈവരിക്കും.   

2 /5

മിഥുനം: ചൊവ്വ രാശി മാറി മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഇതോടെ മിഥുന രാശിക്കാർക്ക് നല്ല ഫലം ലഭിക്കും. വസ്തുവിൽ നിന്ന് പ്രയോജനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ബിസിനസിൽ വലിയ ഇടപാടുകൾ നടത്തും.   

3 /5

ചിങ്ങം: ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്ക് പല ഗുണങ്ങളും നൽകുന്നു. പഴയ നിക്ഷേപത്തിൽ നേട്ടമുണ്ടാകും. പുതിയ നിക്ഷേപങ്ങൾക്കും ഇത് അനുകൂല സമയമാണ്. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. കരിയറിൽ പുരോ​ഗതിയുണ്ടാകും.  

4 /5

കന്നി: ചൊവ്വ രാശി മാറ്റത്തിലൂടെ കന്നി രാശിക്കാർക്ക് അവരുടെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. വ്യാപാരികൾ നല്ല സമയം. ആത്മവിശ്വാസം വർദ്ധിക്കും.   

5 /5

മകരം: ചൊവ്വ രാശിമാറ്റം മകരം രാശിക്കാർക്ക് മികച്ച വിജയം നൽകും. ആഗ്രഹിച്ച ജോലി ലഭിക്കും. വരുമാനം വർധിക്കും. ചെലവുകൾ ക്രമാതീതമായി വർധിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola