Mammootty Manju Warrier: സ്പ്ലിറ്റ് പോസുമായി മഞ്ജു, കിടിലന്‍ ലുക്കില്‍ മമ്മൂട്ടി; ഇവര്‍ക്ക് പ്രായം റിവേഴ്‌സ് ഗിയറില്‍

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും മലയാള സിനിമയിലെ സീനിയര്‍ താരങ്ങളാണ്. 

 

Manju Warrier - Mammootty latest pictures: മമ്മൂട്ടിയെ മെഗാ സ്റ്റാര്‍ എന്നും മഞ്ജുവിനെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നുമാണ് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. ഇപ്പോള്‍ ഇതാ ഇരുവരും ഏറ്റവും ഒടുവിലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. 

1 /5

ഫുള്‍ സ്പ്ലിറ്റ് പോസുമായി മഞ്ജുവാണ് ആദ്യം ഞെട്ടിച്ചത്. 'നിങ്ങളെ നിങ്ങള്‍ തന്നെ പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും ചെയ്യാന്‍ പോകുന്നില്ല'  എന്ന ക്യാപ്ഷനോടെയാണ് മഞ്ജു തന്റെ അമ്പരപ്പിക്കുന്ന വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ചത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം വൈറലായി. 

2 /5

നിരവധിയാളുകളാണ് മഞ്ജുവിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. മഞ്ജു വാര്യര്‍ ഒരു അത്ഭുതമാണെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. ജീവിതത്തില്‍ വെല്ലുവിളി നേരിടുന്ന നിരവധി സ്ത്രീകള്‍ക്ക് മഞ്ജു പ്രചോദനമാണെന്നും പ്രായം റിവേഴ്‌സ് ഗിയറിലാണെന്നുമാണ് ആരാധകര്‍ പറയുന്നത്. 

3 /5

ഈ വര്‍ഷം സെപ്റ്റംബര്‍ 10ന് മഞ്ജു വാര്യര്‍ക്ക് 45 വയസ് തികയുമെങ്കിലും സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും മഞ്ജു ഇപ്പോഴും ചെറുപ്പമാണെന്ന് സംശയമില്ല. 

4 /5

മഞ്ജുവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തീയായി മമ്മൂട്ടിയുടെ ചിത്രവുമെത്തി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വെള്ള വസ്ത്രവും ഒപ്പം കണ്ണടയും ധരിച്ച് മാസ് ലുക്കില്‍ ഇരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. 'ടേക്കിംഗ് ദ ബാക്ക് സീറ്റ്' എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയത്. 

5 /5

പതിവുപോലെ മമ്മൂട്ടി കൂടുതല്‍ ചെറുപ്പമായെന്നാണ് കമന്റുകള്‍. നാട്ടിലുള്ള യുവാക്കളെ ഓര്‍ത്തെങ്കിലും മമ്മൂക്ക കുറച്ചൊന്ന് ഒതുങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ 7ന് മമ്മൂട്ടിയ്ക്ക് 72 വയസ് തികയും!

You May Like

Sponsored by Taboola