അടുത്തിടെ കഥകളിയിലും മഞ്ജു വാര്യരുടെ അമ്മ ഗിരിജ അരങ്ങേറ്റം കുറിച്ചിരുന്നു. കഥകളി അരങ്ങേറ്റത്തിൻറെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാളികളുടെ പ്രിയ താരമായ മഞ്ജു വാര്യരുടെ അമ്മ വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇക്കുറി മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് കൊണ്ടാണ് ഗിരിജ ശ്രദ്ധ നേടുന്നത്. അമ്മയുടെ പിന്തുണയെ കുറിച്ച് പലയിടത്തും മഞ്ജു സംസാരിച്ചിട്ടുണ്ട്. തിരിച്ച് അമ്മയ്ക്കും എല്ലാ പിന്തുണകളും നൽകുന്ന മകളാണ് താനെന്ന് തെളിയിക്കുകയാണ് താരം. ഗിരിജയുടെ അരങ്ങേറ്റ ചിത്രങ്ങളും ഹൃദ്യമായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
''അമ്മേ, ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി. നിങ്ങളുടെ ജീവിതത്തിൽ 67-ാം വയസിലാണ് നിങ്ങൾ ഇത് ചെയ്തത്, എനിക്കും ദശലക്ഷക്കണക്കിന് സ്ത്രീകൾക്കും നിങ്ങൾ പ്രചോദനമാണ്. ഐ ലവ് യു, അമ്മയിൽ ഞാൻ അഭിമാനിക്കുന്നു'' - എന്നാണ് മഞ്ജു കുറിച്ചത്.