Mercury Retrograde: പൂർവ്വിക സ്വത്തിലൂടെ സാമ്പത്തിക നേട്ടം, ശമ്പള വർധനവോടെ ജോലി; ബുധൻ നൽകും നേട്ടങ്ങൾ

ഗ്രഹങ്ങളിലെ രാജകുമാരന്‍ എന്ന് അറിയപ്പെടുന്ന ബുധൻ നിലവിൽ വക്ര​ഗതിയിലാണ് സഞ്ചരിക്കുന്നത്. ഇതോടെ ബുധന്റെ രാശിമാറ്റവും, നക്ഷത്രമാറ്റവും സംഭവിക്കുകയാണ്. 12 രാശികളെയും ഇത് സ്വാധീനിക്കും. 

 

1 /6

4 രാശികൾക്കാണ് ഏറ്റവുമധികം ഭാ​ഗ്യം ലഭിക്കുക. ഇവർ കോടീശ്വരന്മാരെ പോലെ വാഴും. ആരൊക്കെയാമ് ആ ഭാ​ഗ്യരാശികളെന്ന് നോക്കാം.   

2 /6

ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. ലോട്ടറി അടിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസുകാർക്ക് ലാഭം നേടാനാകും. കച്ചവടക്കാർക്കും നല്ല സമയമാണ്. പൂർവ്വിക സ്വത്തുപയോ​ഗിച്ച് സാമ്പത്തിക ബാധ്യതകൾ തീർക്കാൻ കഴിയും. ശമ്പള വർധനവോടെ നല്ല ജോലി ലഭിക്കും. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്.   

3 /6

ചിങ്ങം രാശിക്കാർ വരുന്ന രണ്ടാഴ്ച രാജകീയമായ ജീവിതം നയിക്കും. സാമ്പത്തിക ബാധ്യതകൾ ഒഴിയും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ബിസിനസുകാർക്ക് നല്ല നാളുകളാണ്. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും.   

4 /6

തുലാം രാശിക്കാര്‍ക്ക് യാത്രകൾ ഒരുപാട് ചെയ്യാൻ അവസരമുണ്ടാകും. ആഗ്രഹിച്ച രീതിയില്‍ ജീവിക്കാന്‍ സാധിക്കും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണയുണ്ടാകും. നല്ല ശമ്പളത്തോടെയുള്ള ജോലി ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും.   

5 /6

മീനം രാശിക്കാര്‍ക്ക് ബിസിനസ്സ് ആരംഭിക്കാന്‍ അനുകൂല സമയമാണിത്. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ യോഗമുണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola