Mohanlal:'മാത്യു' തീയിട്ടു, 'വൃഷഭ' കത്തിച്ചു; വൈറലായി മോഹന്‍ലാലിന്റെ പുത്തന്‍ ലുക്ക്, ചിത്രങ്ങള്‍ കാണാം

മലയാളികള്‍ കഴിഞ്ഞ കുറേ കാലമായി മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലില്‍ നിന്ന് ഹിറ്റുകളോ ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന പ്രകടനമോ ഉണ്ടായിട്ടില്ല. 

 

Mohanlal latest look: രജനികാന്ത് നായകനായെത്തിയ ജയിലര്‍ എന്ന ചിത്രത്തിലെ കാമിയോ വേഷത്തിലൂടെ മോഹന്‍ലാല്‍ തിരിച്ചുവന്നിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്യു എന്ന അധോലോക നായകനായാണ് അദ്ദേഹം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 

1 /7

ജയിലര്‍ എന്ന ചിത്രം കേരളത്തിലും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. 

2 /7

ചിത്രത്തിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പ് വൈറലായി മാറിയിരുന്നു. 

3 /7

ഇപ്പോള്‍ ഇതാ മോഹന്‍ലാലിന്റെ പുത്തന്‍ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്. 

4 /7

താടി വെച്ച് മുടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് വൈറലായി മാറിയത്. 

5 /7

വൃഷഭ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ചിത്രങ്ങളാണിത്. 

6 /7

ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനിന്റെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നിരിക്കുന്നത്. 

7 /7

പീറ്റര്‍ ഹെയ്ന്‍ കേക്ക് മുറിക്കുമ്പോള്‍ പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍ അടുത്ത് തന്നെയുണ്ട്.

You May Like

Sponsored by Taboola