Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാരുടെയും അനുഭവങ്ങൾ പല രീതിയിൽ ആയിരിക്കും.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും. ഇന്ന് മേട രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിനം, ഇടവ രാശിക്കാർക്ക് പ്രശനങ്ങൾ ഏറും,
ചിങ്ങ രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം, കന്നി രാശിക്കാർ ജാഗ്രത പാലിക്കുക, തുലാം രാശിക്കാർക്ക് ഇന്ന് സമ്മർദ്ദം നിറഞ്ഞ ദിനം, മകര രാശിക്കാർക്ക് കഠിനാധ്വാനം ഏറും, കുംഭ രാശിക്കാരുടെ തർക്കങ്ങൾ പരിഹരിക്കും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് സന്തോഷകരമായ ദിവസം, കുടുംബാംഗങ്ങൾക്കൊപ്പം ഒരു യാത്ര പോകാൻ സാധ്യത, ജോലിയിൽ മാറ്റം വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അത് സഫലമാകും.
ഇടവം (Taurus): ഇന്നിവർക്ക് പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ ചതിച്ചേക്കാം അതിനാൽ എന്തെങ്കിലും ഡീൽ പൂർത്തിയാക്കുന്നതിന് മുമ്പ് ചിന്തിക്കുക. കുടുംബാംഗങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അത് പരിഹരിക്കപ്പെടും. നിങ്ങളുടെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ നിങ്ങൾ സമ്മർദ്ദത്തിലായിരിക്കും.
മിഥുനം (Gemini): ഇന്നിവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും, ചില പൂർവ്വിക സ്വത്ത് ലഭിച്ചേക്കാം. ജോലിസ്ഥലത്ത് ഒരു പുതിയ സ്ഥാനം ലഭിക്കും, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ സന്തുഷ്ടരായിരിക്കും, പുതിയ വാഹനം വാങ്ങാൻ യോഗം.
കർക്കടകം (Cancer): ഇന്നിവർക്ക് സമ്മിശ്ര ദിനം, സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാൻ പ്ലാൻ ചെയ്യാം, നാളുകളായി കുടുംബത്തിൽ എന്തെങ്കിലും തർക്കം നിലനിന്നിരുന്നെങ്കിൽ അത് പരിഹരിക്കപ്പെടും. ആഗ്രഹങ്ങളിൽ ഏതെങ്കിലും പൂർത്തീകക്കും അത് സന്തോഷം നൽകും, കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ചിങ്ങം (Leo): ഇന്നിവർക്ക് അനുകൂല ദിവസമായിരിക്കും. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും, സുഹൃത്തുക്കളുമായി ചില മതപരമായ പരിപാടികളിൽ പങ്കെടുക്കാം, ജോലിയിൽ തിടുക്കം കാണിക്കരുത്. പുതിയ വീട് വാങ്ങണമെന്ന ആഗ്രഹം സഫലമാകും.
കന്നി (Virgo): ഇന്നിവർ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക, പഴയ ശാരീരിക പ്രശ്നങ്ങളിൽ ചിലത് വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്, നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം നിലനിർത്തുക.
തുലാം (Libra): ഇന്നിവർക്ക് സമ്മർദ്ദം ഏറും, ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും, പിരിമുറുക്കം വർദ്ധിക്കും, ജോലി ആസൂത്രണം ചെയ്യേണ്ടിവരും. പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത, നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് ഒന്നും രഹസ്യമായി സൂക്ഷിക്കരുത്.
വൃശ്ചികം (Scorpio): ഇന്നിവർക്ക് സന്തോഷകരമായ ദിവസം, കുടുംബാംഗങ്ങൾക്കൊപ്പം ദൂരയാത്ര പോകാണ് യോഗം, ഒരു വലിയ ഓർഡർ ലഭിക്കാൻ സാധ്യത, ബിസിനസ്സിൽ പുരോഗതി കൈവരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നല്ല വിജയം ലഭിക്കും.
ധനു (Sagittarius): ചില പുതിയ ജോലികൾ ആരംഭിക്കുന്നതിന് നല്ല ദിവസമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ പദവി ലഭിക്കും.
മകരം (Capricorn): ഇന്നിവർക്ക് കഠിനാധ്വാനം നിറഞ്ഞ ദിവസം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടും, ബിസിനസിൽ നേട്ടം, ചില പുതിയ എതിരാളികൾ ഉണ്ടായേക്കാം. കുടുംബാംഗങ്ങൾ സന്തുഷ്ടരാകും.
കുംഭം (Aquarius): ഇന്നിവർക്ക് സന്തോഷകരമായ ദിനം, വീട്ടുകാരുമായി എന്തെങ്കിലും തർക്കം ഉണ്ടായാൽ അത് പരിഹരിക്കപ്പെടും, മുൻകാല തെറ്റുകളിൽ ഒരു പാഠം പഠിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക, ബിസിനസ് സംബന്ധമായ ചില പ്രശ്നങ്ങളെക്കുറിച്ച് അച്ഛനോട് സംസാരിക്കേണ്ടി വരും.
മീനം (Pisces): ഇന്നിവരുടെ വരുമാനം വർദ്ധിക്കും, പൂർവ്വിക സ്വത്ത് ലഭിക്കുന്നത് സന്തോഷമുണ്ടാക്കും, നിക്ഷേപങ്ങൾ നേട്ടങ്ങൾ നൽകും, സർക്കാർ പദ്ധതിയിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)