Navpancham Rajyog 2023: ചില സമയങ്ങളിൽ ഗ്രഹങ്ങളുടെ സംയോഗമാണ് രാജയോഗങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്നത്. ചില രാജയോഗങ്ങൾ വളരെ ശുഭകരമായിരിക്കും അത് ചില രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകുകയും ചെയ്യും. അത്തരത്തിലുള്ള ഒരു രാജയോഗമാണ് നവപഞ്ചമ രാജയോഗം.
Navpancham Rajyog Effect: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവരുടെ ചലനങ്ങൾ മാറ്റാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ രണ്ടോ അതിലധികമോ ഗ്രഹങ്ങളുടെ സംയോഗം രാജയോഗം സൃഷ്ടിക്കും. ഇത് പല രാശിക്കാർക്കും വളരെയധികം ഗുണകരമായിരിക്കും.
ഏകദേശം 300 വർഷങ്ങൾക്ക് ശേഷമാണ് അത്തരത്തിലുള്ള ഒരു രാജയോഗമായ നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിച്ചു. ഇവിടെ ശനി നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ രണ്ട് ഗ്രഹങ്ങളും ചേർന്ന് 'നവപഞ്ചമ രാജയോഗം' സൃഷ്ടിച്ചിരിക്കുകയാണ്. ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഇതുമൂലം 4 രാശിക്കാരുടെ ഭാഗ്യത്തിന്റെ വാതിൽ തുറക്കപ്പെടുകയും ഇതിലൂടെ പണത്തിന്റെ [പെരുമഴയുണ്ടാകുകയും ചെയ്യും.
മേടം (Aries): നവപഞ്ചമ രാജയോഗം മേടം രാശിക്കാർക്ക് സന്തോഷത്തിന്റെ പെരുമഴക്കാലമായിരിക്കും നൽകുക. ഈ സമയം വിയരുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും അത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ഔദ്യോഗിക ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ ദൃശ്യമാകും. ബിസിനസുകാർക്ക് സമയം അനുകൂലമായിരിക്കും.
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് നവപഞ്ചമ രാജയോഗത്തിൽ നിന്നും ധാരാളം നേട്ടങ്ങൾ ലഭിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടകയും ഒപ്പം ധനനേട്ടവും.
കർക്കിടകം (Cancer): കർക്കടക രാശിക്കാർക്ക് നവപഞ്ചമ രാജയോഗത്തിലൂടെ ശുഭഫലങ്ങൾ ലഭിക്കും. പൂർവിക സ്വത്തുക്കളിൽ നിന്നും ലാഭത്തിന് അവസരം. ഏതെങ്കിലും പഴയ നിക്ഷേപത്തിൽ നിന്ന് ധാരാളം നേട്ടങ്ങൾ ഉണ്ടാകും. സാമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ ദീർഘകാല ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും.
കന്നി (Virgo): നവപഞ്ചമ രാജയോഗം കന്നിരാശിക്കാർക്ക് പുതിയ വരുമാന മാർഗങ്ങൾ തുറന്നു കൊടുക്കും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. ഗൃഹത്തിൽ ചില ശുഭകാര്യങ്ങൾ നടക്കും. ഈ സമയം നിക്ഷേപത്തിന് വളരെ നല്ലതാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)