മലയാളികളുടെ പ്രിയ താരമാണ് മേഘ്ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് പിന്നാലെ മേഘ്നയും മകനും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഒക്ടോബറില്‍ ആണ് മേഘ്നയ്ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. ജനിച്ച് വീണ് മണിക്കൂറുകള്‍കുളളില്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മലയാളത്തില്‍ മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ. മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നസ്രിയയുടെ അമ്മ ആയിട്ടായിരുന്നു മേഘ്ന അഭിനയിച്ചത്.
അന്നുമുതല്‍ ഇരുവരും വലിയ സൗഹൃദത്തിലാണ്. ഇപ്പോഴും ആ സൗഹൃദം ഇവര്‍ അതുപോലെ തന്നെ കാത്തുസൂക്ഷിക്കുന്നുണ്ട്.
ഇപ്പോഴിതാ നസ്രിയ പങ്കുവെച്ച പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മേഘ്നയ്ക്ക് ഒപ്പം നില്ക്കുന്ന ചിത്രങ്ങളാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
മേഘ്നയ്ക്കൊപ്പം കുഞ്ഞും ചിത്രങ്ങളില്‍ ഉണ്ട്. മാസങ്ങള്‍ക്കു ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്.
ബാംഗ്ലൂരിലെത്തി കുഞ്ഞിനെ കണ്ടിരുന്നു നസ്രിയ. അന്ന് ഫഹദും ഒപ്പമുണ്ടായിരുന്നു.