ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തി, വളരെ ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിൽ നായികയായി അരങ്ങേറിയ ഒരു താരമാണ് നടി മാനസ രാധാകൃഷ്ണൻ. ഇന്ദ്രജിത്തും ഭാമയും ഒന്നിച്ച കണ്ണീരും മധുരവും എന്ന സിനിമയിലാണ് മാനസ ആദ്യമായി അഭിനയിക്കുന്നത്.
കടാക്ഷം ആയിരുന്നു അതിന് ശേഷം മാനസ അഭിനയിച്ച സിനിമ. അത് കഴിഞ്ഞ് ഒരു ഇടവേള എടുത്ത ശേഷമാണ് മാനസ മടങ്ങി എത്തിയത്. 2014-ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ വില്ലാളിവീരനിലാണ് പിന്നീട് മാനസ അഭിനയിക്കുന്നത്.
സാന്ദ്ര എന്ന ബാലതാര റോളിൽ ആയിരുന്നു അതിലും തിളങ്ങിയത്. ടിയാൻ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ബാലതാരം എന്ന ലേബൽ മാനസ മാറ്റിയെടുത്തത്.
അതിന് ശേഷം അതെ വർഷത്തിൽ തന്നെ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചുകൊണ്ട് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
വികടകുമാരൻ, സകലകലാശാല, ചിൽഡ്രൻസ് പാർക്ക്, ഉറിയടി, 21 ഗ്രാംസ് തുടങ്ങിയ സിനിമകളിൽ മാനസ അഭിനയിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ പാപ്പനിലാണ് മാനസ അവസാനമായി അഭിനയിച്ചത്.
തെലുങ്കിലും തമിഴിലും അരങ്ങേറാനുള്ള തയാറെടുപ്പിലാണ് താരമിപ്പോൾ. തെലുങ്കിൽ ഹൈ വേ എന്ന സിനിമയിൽ അഭിനയിച്ച് അത് ഈ കഴിഞ്ഞ ആഴ്ചയാണ് ഒ.ടി.ടിയിൽ റിലീസായത്. പരമഗുരു എന്ന തമിഴ് സിനിമയാണ് അടുത്തതായി ഇറങ്ങാനുള്ളത്.
മാനസ ഓണത്തെ വരവേറ്റ് കൊണ്ട് ചെയ്ത ഒരു ഗംഭീര ട്രഡീഷണൽ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രശാന്ത് കെ പ്രസാദ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചകിത ഡിസൈൻസിന്റെ വസ്ത്രങ്ങളാണ് മാനസ അണിഞ്ഞിരിക്കുന്നത്.