'ഉള്ളി നല്ലതാണ്'; പ്രമേഹരോ​ഗികൾ ഉള്ളി കഴിക്കുന്നത് ഉത്തമം

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് ഹൃദ്രോഗം, നേത്രരോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയിലേക്ക് നയിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഉള്ളി ഒരു മികച്ച ഭക്ഷണപദാർഥമാണ്.

 

  • May 16, 2022, 15:23 PM IST
1 /5

കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഏത് ഭക്ഷണവും പ്രമേഹരോഗിക്ക് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ പ്രമേഹരോഗികൾ ഉള്ളി ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് നല്ലതാണ്.

2 /5

ഉള്ളിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

3 /5

ഉള്ളി കഴിക്കുന്നത് ദഹനത്തെ സഹായിക്കും. ഇതുവഴി മെറ്റബോളിസം മികച്ചതായിരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും.  

4 /5

ഉള്ളിയിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുന്നു.

5 /5

പ്രമേഹരോഗികൾ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കുന്നത്. ഉള്ളിയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവായതിനാൽ ഇവ പ്രമേഹരോ​ഗികൾക്ക് നല്ലതാണ്.

You May Like

Sponsored by Taboola