Eye Health: കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
സ്ഥിരമായി മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതിന്റെ ഫലമായി പ്രായഭേദമന്യേ യുവാക്കളിലും കുട്ടികളിലും കാഴ്ചവൈകല്യങ്ങള്‍ വര്‍ധിക്കുന്നുമുണ്ട്. ഇത്തരക്കാർ ശ്രദ്ധക്കേണ്ട കാര്യങ്ങൾ
20-20-20 നിയമം പാലിക്കാം: കണ്ണിന് വിശ്രമം കൊടുക്കാനായി ഓരോ 20 മിനിറ്റ് കൂടുമ്പോഴും ബ്രേക്ക് എടുക്കുക.
പുറത്തെ കാഴ്ചകള്‍ കാണുക: പ്രതിദിനം രണ്ട് മണിക്കൂറെങ്കിലും പുറത്ത് പോയി സമയം ചെലവഴിക്കുക. ഇതിലൂടെ സ്‌ക്രീൻ സമയം കുറയ്ക്കാനും സാധിക്കും.
സ്‌ക്രീന്‍ സെറ്റിംഗ്‌സ്: കാഴ്ചയ്ക്ക് അനുയോജ്യമായ രീതിയില്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഒരുക്കുക. കണ്ണിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനായി ബ്ലൂ ലൈറ്റ് ഫില്‍ട്ടര്‍ ഉപയോഗിക്കാം.
സുരക്ഷിതമായ അകലം: കൃത്യമായ അകലത്തില്‍ വെച്ചായിരിക്കണം മൊബൈല്‍ ഫോണുകളും കംമ്പ്യൂട്ടറും ഉപയോഗിക്കേണ്ടത്.
കണ്ണിന്റെ ആരോഗ്യം പരിശോധിക്കുക: പ്രതിദിനം കണ്ണിന്റെ ആരോഗ്യം പരിശോധിച്ചുറപ്പാക്കുക. ഹ്രസ്വദൃഷ്ടിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ ആരംഭിക്കണം.