Parakram Diwas: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷിക ചടങ്ങുകളില്‍ പ്രധാനമന്ത്രി

1 /7

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ  ജന്മദിനം  പരാക്രം ദിവസ് (Parakram Diwas) ആയാണ് ആഘോഷിക്കുന്നത്. 

2 /7

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ  ജന്മവാർഷിക ചടങ്ങുകളില്‍  പങ്കെടുക്കാനായി  കൊല്‍ക്കത്തയില്‍  (Kolkata) എത്തിയ  പ്രധാനമന്ത്രിയ്ക്ക്  വന്‍ സ്വീകരണമാണ് ഒരുക്കിയത്.

3 /7

കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ നടന്ന 'പരാക്രം ദിവസ്' ആഘോഷത്തിന്‍റെ  ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം അദ്ധ്യക്ഷത  വഹിച്ചു. 

4 /7

ഭാരതത്തെ ഏകീകരിക്കാൻ നേതാജി നടത്തിയ പോരാട്ടം അത്യന്തം  പ്രശംസനീയമാണെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി. 

5 /7

സ്വയം പര്യാപ്ത ഭാരതമെന്ന നേതാജിയുടെ സ്വപ്‌നം പൂവണിയിക്കുമെന്നും    ആത്മനിർഭർ ഭാരതിലൂടെ  (Atmanirbhar Bharat) ഇന്ത്യ  നേതാജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

6 /7

ഒരു സ്ഥിരം എക്‌സിബിഷനും നേതാജിയില്‍ പ്രൊജക്ഷന്‍ മാപ്പിംഗ് ഷോയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ നാണയവും തപാല്‍ സ്റ്റാമ്പും  പ്രധാനമന്ത്രി പുറത്തിറക്കി. നേതാജിയുടെ പ്രമേയത്തെ ആസ്പദമാക്കി 'അമ്ര നൂട്ടണ്‍ ജുബോനേരി ഡൂട്ട്' എന്ന സാംസ്‌കാരിക പരിപാടിയും നടന്നു.  

7 /7

പശ്ചിമ ബംഗാളിലെ (West Bengal) ട്രെയിൻ സർവ്വീസായ ഹൗറ-കൽക്ക മെയിൽ ഇനി മുതൽ നേതാജി എക്‌സ്പ്രസ്  (Nethaji Express) എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി  ചടങ്ങില്‍  പ്രഖ്യാപിച്ചു. 

You May Like

Sponsored by Taboola