മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് പൂര്‍ണ്ണിമയും ഇന്ദ്രജിതും.
പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ താരജോഡികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.
തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്ക്. പ്രാർത്ഥനയും നക്ഷത്രയും
പ്രാർത്ഥന ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്. പ്രാർത്ഥനയുടെ പാട്ടും, ഡാന്‍സ്, ഗിത്താര്‍ വായന ഡബ്മാഷ് എന്നിവയ്ക്ക് ആരാധകര്‍ ധാരാളം
അമ്മ പൂര്ണ്ണിമയെപ്പോലെ തന്നെ stylish ആണ് മകള്‍ പ്രാർത്ഥനയും. മോഡേണും ട്രെഡീഷനലും സമന്വയിപ്പിച്ച ട്രെൻഡി ലുക്കിലാണ് ഇത്തവണ താരപുത്രി പ്രാർത്ഥന എത്തിയിരിയ്ക്കുന്നത്.
ഫാഷൻ ട്രെൻഡിന്റെ ഏറ്റവും പുതിയ മാറ്റങ്ങൾ പിന്തുടരുന്ന പ്രാർത്ഥന വളരെ വ്യത്യസ്തമായ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. 'അലോഹ' എന്ന് മാത്രമാണ് ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നത്
ഫാഷൻ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ അമ്മ പൂർണ്ണിമയും ഒട്ടും പിന്നിലല്ല. മക്കൾക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം നൽകിയിട്ടുള്ള അമ്മയാണ് താനെന്ന് പൂർണിമ പറഞ്ഞിട്ടുണ്ട്