Global Icon പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും തമ്മിലുള്ള വിവാഹം ആരാധകര്‍ക്ക് അത്ഭുതമായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആയിരുന്നു അതിന്‍റെ പ്രധാന കാരണം.
എന്നാല്‍, അതേപോലെ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പേര് മാറ്റത്തിലൂടെ പ്രിയങ്ക വീണ്ടും ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ്. ഇതോടെ പ്രിയങ്ക വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതായി അഭ്യൂഹങ്ങള്‍ പരക്കുകയാണ്..
പ്രിയങ്കയുടെ വിവാഹ ജീവിതത്തിലെ Golen Moments, ചിത്രങ്ങള്‍ കാണാം...
ഏറെ കൊട്ടിഘോഷിക്കപ്പെട്ട നിക്ക് പ്രിയങ്ക ദമ്പതികള്‍ക്ക് രണ്ട് വിവാഹം ഉണ്ടായിരുന്നു. ഒരു ക്രിസ്ത്യൻ വിവാഹവും ഒരു ഹിന്ദു വിവാഹവും. ഇരുവരുടെയും കുടുംബത്തിന്‍റെ പാരമ്പര്യങ്ങളെ ബഹുമാനിക്കാനായിരുന്നു ഇത്.
ഇരുവരും അടുത്തിടെ ലോസ് ഏഞ്ചൽസിലെ അവരുടെ പുതിയ വീട്ടിൽ ആഡംബരപൂർണ്ണമായി ദീപാവലി ആഘോഷം നടത്തുകയും ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഡിസംബറിൽ പ്രിയങ്കയും നിക്കും മൂന്നാം വിവാഹ വാർഷികം ആഘോഷിക്കും. 2018 ഡിസംബർ 1 ന് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ നടന്ന സ്വപ്ന തുല്യമായ ചടങ്ങിലാണ് ഇരുവരും ഒന്നായത്.
അടുത്തിടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര (Priyanka Chopra) തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഭർത്താവ് നിക്ക് ജോനാസിന്‍റെ (Nick Jonas) കുടുംബപ്പേര് നീക്കം ചെയ്തതോടെയാണ് താരം വിവാഹ മോചനത്തിന് തയ്യാറെടുക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.
വിവാഹത്തിന് ശേഷം 'പ്രിയങ്ക ചോപ്ര ജോനാസ്' എന്നായിരുന്നു നടി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ "പ്രിയങ്ക" മാത്രമേയുള്ളൂ. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചത്.
അതേസമയം, പ്രിയങ്കയുടെ വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകള്‍ നുണയാണ് എന്നും ഇത്തരത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കരുത് എന്നും പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു
എന്നാല്‍, നവംബർ 22ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് ചോപ്ര, ജോനാസ് എന്നീ രണ്ട് പേരുകൾ ഉപേക്ഷിച്ചതാണ് ആരാധകരെ ഞെട്ടിച്ചത്. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രിയങ്കയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിറഞ്ഞത്.