Rahu Ketu Transit 2025: ജ്യോതിഷ പ്രകാരം രാഹുവും കേതുവും 2025 ൽ ചില രാശിക്കാരിൽ കൃപ ചൊരിയും. ഇവർക്ക് 2025 ശരിക്കും ഭാഗ്യ വർഷമായേക്കാം.
Rahu Ketu Gochar 2025: രാഹുവും കേതുവും 2025-ൽ രാശി മാറും. വൈദിക കലണ്ടർ പ്രകാരം 2025 മെയ് 18 ന് രാഹു മീനത്തിൽ നിന്നും കുംഭം രാശിയിലേക്കും അതുപോലെ കേതു കന്നി രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്കും പ്രവേശിക്കും.
Rahu Ketu Gochar 2025: രാഹുവും കേതുവും 2025-ൽ രാശി മാറും. വൈദിക കലണ്ടർ പ്രകാരം 2025 മെയ് 18 ന് രാഹു മീനത്തിൽ നിന്നും കുംഭം രാശിയിലേക്കും അതുപോലെ കേതു കന്നി രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്കും പ്രവേശിക്കും.
ജ്യോതിഷത്തിൽ രാഹു-കേതുവിനെ മായാവി ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം ഈ ഗ്രഹങ്ങൾ ഏതെങ്കിലും രാശിയിൽ കൃപ ചൊരിയുമ്പോൾ ആ വ്യക്തിയുടെ ഭാഗ്യം മിന്നിത്തിളങ്ങും എന്നാണ് പറയുന്നത്.
2025 ലെ രാഹു-കേതു രാശിമാറ്റം ചില രാശിക്കാരെ സമ്പന്നരാക്കും. പുതുവർഷത്തിൽ സമ്പന്നരാകാൻ പോകുന്ന ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ഈ രാശിക്കാർക്ക് 2025 വളരെ നല്ല വര്ഷമായിരിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഉണ്ടാകും, തൊഴിൽ രംഗത്ത് പുരോഗതി, കുടുംബത്തിന്റെ പൂർണ്ണ പിന്തുണ, നടക്കാതിരുന്ന ജോലികൾ നടക്കും, സന്തോഷം ഇരട്ടിക്കും.
മിഥുനം (Gemini): രാഹു-കേതു സംക്രമണം മിഥുന രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ സമയം ഇവർക്ക് ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുരോഗതിയുടെ പുതിയ അവസരങ്ങൾ തെളിയും, വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും, വാഹനസുഖം ലഭിക്കും
വൃശ്ചികം (Scorpio): ഇവർക്കും ഈ സമയം വളരെ അനുകൂലമായിരിക്കും. ഗൃഹത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും, അവിവാഹിതരുടെ വിവാഹം നടക്കാം, കഠിനാധ്വാനം ചെയ്യുക ഫലം വളരെ മികച്ചതായിരിക്കും. ഭൂമി, സ്വത്ത്, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട നേട്ടങ്ങൾ ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ സാധ്യത.
മകരം (Capricorn): ഇവർക്ക് യാത്രയിൽ നേട്ടങ്ങൾ ലഭിക്കും. ഇതുവരെ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം 2025 ൽ ലഭിക്കും, സാമ്പത്തിക നേട്ടം. സന്തോഷകരമായ യാത്രകൾ, കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടും, ജീവിതത്തിൽ സന്തോഷം വർദ്ധിക്കും
മീനം (Pisces): ഇവർക്ക് ഈ സമയം ഗുണം ചെയ്യും. മംഗളകരമായ ചില ജോലികൾക്ക് ചിലവുണ്ടാകും. തൊഴിൽ ചെയ്യുന്നവർക്ക് വിജയം നേടാൻ കഴിയും. വിദേശയാത്രയ്ക്ക് സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)