2025ൽ ബുധന്‍, ശുക്രന്, ശനി എന്നീ ഗ്രഹങ്ങൾ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. നാല് രാശികൾക്കാണ് ഈ ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റം ഗുണം ചെയ്യുന്നത്.
കര്‍ക്കടകം രാശിക്കാരുടെ ജീവിതത്തിൽ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ അകലും. ജോലിയില്‍ ശോഭിക്കാന്‍ സാധിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പ്രണയ സാഫല്യം ഉണ്ടാകും. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങൾ വന്നുചേരും.
കന്നി രാശിക്കാര്‍ക്ക് ഈ കാലയളവിൽ ജോലിയില്‍ ശോഭിക്കാന്‍ സാധിക്കും. ഇവരെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തും. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയില്‍ സ്ഥാനകയറ്റത്തിന് സാധ്യതയുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാൻ സാധിക്കും.
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്‍, ശുക്രന്, ശനി ഗ്രഹങ്ങളുടെ വക്രഗതി നിരവധി നേട്ടങ്ങൾ നൽകും. ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരും. സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസിൽ സാമ്പത്തിക ലാഭമുണ്ടാകും. കായിക വിനോദങ്ങളില്‍ പങ്കാളിയാകും. അംഗീകാരങ്ങൾ നിങ്ങളെ തേടിയെത്തും. വിദ്യാർത്ഥികൾക്കും അനുകൂല സമയമാണിത്.
മകരം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. ആഗ്രഹിച്ചത് പോലെ ജീവിതം മുന്നോട്ട് പോകും. കടങ്ങൾ വീട്ടാൻ സാധിക്കും. ബിസിനസിൽ ലാഭമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)