Shani Nakshatra Parivartan Rashifal: ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് വസന്ത പഞ്ചമി നാളിൽ ശനി നക്ഷത്രം മാറും
Saturn Nakshatra Transit 2025: ശനിയുടെ ഈ മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾ നടക്കും.
Shani Nakshatra Parivartan 2025: വേദ കലണ്ടർ അനുസരിച്ച് മാഘ മാസത്തിലെ ശുക്ല പഞ്ചമി തീയതിയിലാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്. ഇത്തവണ ഫെബ്രുവരി 2 നാണ് വസന്ത പഞ്ചമി.
ഈ വർഷത്തെ വസന്ത പഞ്ചമിയും ധാരാളം പ്രത്യേകതയുള്ളതാണ്. അന്നേ ദിവസം ശനി നക്ഷത്രം മാറുന്നു. ഫെബ്രുവരി 2 നാണ് ശനി പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കുന്നത്.
ശനിയുടെ ഈ രാശിമാറ്റം മിഥുനം ഉൾപ്പെടെ മൂന്ന് രാശിക്കാർക്ക് വളരെ സവിശേഷവും ഗുണകരവുമായി ഫലങ്ങൾ നൽകും.
ഈ വർഷത്തെ വസന്ത പഞ്ചമി മുതൽ ശനിദേവൻ കൃപ ചൊരിയുന്ന ചില രാശികളുണ്ട്. എ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം...
മിഥുനം (Gemini): ശനിയുടെ നക്ഷത്ര മാറ്റം ഇവർക്ക് നൽകും കരിയറിൽ ഉയർന്ന സ്ഥാനം, വ്യവസായികൾക്ക് വൻ ലാഭം, വിവാഹിതർ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, ധനലാഭം, കടത്തിൽ നിന്ന് മോചനം, ആരോഗ്യം നല്ല നിലയിൽ തുടരും, ബിസിനസ് സംബന്ധമായി വിദേശയാത്രയ്ക്ക് സാധ്യത.
കർക്കടകം (Cancer): ജോലിയുള്ളവർക്ക് ഈ സമയം നല്ലതായിരിക്കും. ഇതോടൊപ്പം സ്ഥാനമാനങ്ങൾ ലഭിക്കും. ഒപ്പം പ്രമോഷനോ ഇൻക്രിമെൻ്റോ ലഭിച്ചേക്കാം. നിക്ഷേപം നടത്തുന്നവർക്ക് ഈ സമയം അനുകൂലം. അവിവാഹിതർക്ക് പ്രിയപ്പെട്ടവരുമായി ദൂരയാത്ര പോകാണ് യോഗം. ബിസിനസ്സിൽ സാമ്പത്തിക നേട്ടം.
മകരം (Capricorn): ശനിയുടെ ഈ മാറ്റത്തിലൂടെ ഇവർക്ക് ബിസിനസിൽ ഇരട്ടി ലാഭം, വാഹനം വാങ്ങാൻ യോഗം, ദാമ്പത്യ ജീവിതത്തിൽ മാധുര്യമുണ്ടാകും, വലിയ ആശങ്കകൾ നീങ്ങും, ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)