ബാലതാരമായി അഭിനയ രംഗത്തെത്തിയ താരമാണ് ഷാലിൻ സോയ. സിനിമകളിലും സീരിയലുകളിലും കൂടി അഭിനയ രംഗത്ത് സജീവമായ ഷാലിൻ അടുത്തിടെ ശരീരഭാരം കുറച്ചശേഷം നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു.
13 കിലോയോളം ശരീരഭാരമാണ് ലോക്ക്ഡൗൺ കാലത്ത് ഷാലിൻ കുറച്ചത്. ഇപ്പോൾ മലിദ്വീപിൽ നിന്നും താരം പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അഭിനയ രംഗത്തെന്ന പോലെ ഷാലിൻ സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.