Shani and Horoscope: ഒരു വ്യക്തിയുടെ ജാതകത്തിൽ ശനി ശുഭമോ അശുഭമോ എന്ന് അറിയേണ്ടത് ഏറെ പ്രധാനമാണ്, കാരണം ശനി അശുഭമാണ് എങ്കില്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ ഒന്നിനുപുറകെ ഒന്നായി പ്രശ്നങ്ങള്‍ ഉണ്ടാകും. അതേസമയം ശനി ശുഭകരമാണ് എങ്കില്‍ നിമിഷനേരംകൊണ്ട് ദരിദ്രന്‍ കോടീശ്വരനായി മാറുകയും ചെയ്യും.
ജ്യോതിഷ പ്രകാരം, എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായി ശനി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ശനിയുടെ അശുഭഫലം ഒരു വ്യക്തിയിൽ പതിക്കുമ്പോഴെല്ലാം അയാൾക്ക് വളരെക്കാലം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത്.
ജാതകത്തില്‍ ശനിയും വളരെ പ്രധാനപ്പെട്ട ഗ്രഹമാണ്. ശനി എന്ന പേര് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് പേടിയാണ് കാരണം ശനിയുടെ വക്ര ദർശനം ഒരു വ്യക്തിയുടെ ജീവിതം നശിപ്പിക്കാൻ പര്യാപ്തമാണ്. ജാതകത്തില്‍ ശനിയും വളരെ പ്രധാനപ്പെട്ട ഗ്രഹമാണ്. ശനി അശുഭകരമായ ഫലങ്ങൾ മാത്രമേ നൽകുന്നുള്ളൂ എന്നല്ല. ജാതകത്തിൽ ശനി ഉന്നതനാണെങ്കിൽ, ഒരു വ്യക്തിയെ നിലത്തു നിന്നും വാനത്തേയ്ക്ക് ഉയർത്തുന്നു...!!
ഹൈന്ദവ വിശ്വാസത്തില്‍ നീതിയുടെ ദൈവമായാണ് ശനി ദേവനെ കണക്കാക്കുന്നത്. കർമ്മഫലദാതാ എന്നും ശനി ദേവന്‍ അറിയപ്പെടുന്നു. ശനി ദേവന്‍ ജീവജാലങ്ങള്‍ക്ക് അവരുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നീതി പുലർത്തുകയും ഫലം നല്‍കുകയും ചെയ്യും. കർമ്മത്തിനനുസരിച്ച് ഫലം തരുന്നു എന്നതാണ് ശനിയെ ആളുകള്‍ ഭയക്കുന്നതിന് പിന്നിലെ കാരണം. ശനി ദേവന്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരെ ശിക്ഷിക്കുന്നു. അതിനാലാണ് ശനിയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യരുത് എന്ന് പറയുന്നത്.
ശനി ദേവ് പ്രസാദിച്ചാൽ, ദേവന്‍റെ കൃപയാൽ ഒരു വ്യക്തി ദാരിദ്യത്തിന്‍റെ പടുകുഴിയില്‍ നിന്ന് മാളികയില്‍ എത്തുന്നു. നികൃഷ്ടനിൽ നിന്ന് നീതിമാനാകുന്നു, ആ വ്യക്തിയുടെ ജീവിതത്തിൽ എല്ലാ സന്തോഷവും സമ്പത്തും പ്രതാപവും ഐശ്വര്യവും ലഭിക്കുന്നു. നേരെമറിച്ച്, ഒരു നിഷേധാത്മക അനുഭവം ഉണ്ടാകുമ്പോൾ, വ്യക്തി സിംഹാസനത്തിൽ നിന്ന് നേരെ നിലം പതിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ശനി ദേവന്‍റെ അനുഗ്രഹം ഏറെ അനിവാര്യമാണ്. വിശ്വാസമനുസരിച്ച് ശനി ദേവന്‍റെ കോപം ആ വ്യക്തിയുടെ അധപതനത്തിന് വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പൂജകള്‍ ഭക്തര്‍ ചെയ്യുന്നത്.
ജാതകത്തിൽ ശനിയുടെ സ്ഥാനം ശുഭകരമാണെങ്കിൽ, ആ വ്യക്തി എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കുന്നു. ആ വ്യക്തിയുടെ ജീവിതത്തിൽ പ്രശ്നങ്ങള്‍ ഒന്നുക തന്നെ ഉണ്ടാവില്ല. ശനിയുടെ ശുഭഫലത്താൽ ഒരു വ്യക്തി നീതിയുടെ പാതയില്‍ സഞ്ചരിയ്ക്കുകയും സാമൂഹ്യസേവനം ചെയ്യുകയും ചെയ്യുന്നു. അത്തരമൊരു വ്യക്തിക്ക് സമൂഹത്തില്‍ ഏറെ ബഹുമാനം ലഭിക്കുന്നു. ഒരു വ്യക്തിയുടെ ആകര്‍ഷകമായ നഖങ്ങളും മുടിയും ജാതകത്തിൽ ശനി ശുഭമാണ് എന്ന് തെളിയിയ്ക്കുന്നു.
ജാതകത്തിൽ ശനി അശുഭമാണ് എങ്കില്‍ ആ വ്യക്തിയുടെ മുടി കൊഴിയുകയും മുടി ജീവനില്ലാത്ത അവസ്ഥയില്‍ തുടരുകയും ചെയ്യും. ആ വ്യക്തിയുടെ നഖങ്ങള്‍ കേടുപിടിച്ചതും ദുർബലവും വൃത്തിഹീനവുമായി കാണപ്പെടുന്നു. ശനിയുടെ അശുഭഫലം മൂലം വീടിന് തീപിടിക്കുകയോ വീട് തകരുകയോ ചെയ്യാം. ഒരു വ്യക്തി കടത്തിൽ മുങ്ങുന്നു. ജോലിയിലും ബിസിനസ്സിലും എന്നും തടസങ്ങള്‍ നേരിടുന്നു, ഒപ്പം ദാരിദ്ര്യ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതനാകുന്നു.
ശനിയുടെ ദോഷഫലങ്ങൾ അകറ്റാൻ ശനിയാഴ്ച ഈ പ്രതിവിധി ചെയ്യുന്നത് ഏറെ ഗുണകരമാണ്. അതിനായി, ഒരു വെങ്കല പാത്രത്തിൽ കടുകെണ്ണ നിറയ്ക്കുക. അതിൽ നിങ്ങളുടെ മുഖം കണ്ടതിനുശേഷം, പാത്രവും എണ്ണയും ഏതെങ്കിലും ശനി ദേവ ക്ഷേത്രത്തിൽ സമര്‍പ്പിക്കുക. ദാനം ചെയ്യുക. ശുചീകരണ തൊഴിലാളികളോടും പാവപ്പെട്ടവരോടും നല്ല രീതിയിൽ പെരുമാറുകയും അവരെ സഹായിക്കുകയും ചെയ്യുക. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)