Shadashtak Yoga 2023: ഷഡാഷ്ടക യോഗം: ഈ രാശിക്കാർ ശ്രദ്ധിക്കുക, വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും!

Mangal Shani 2023: നിലവിൽ ചൊവ്വ കർക്കടകത്തിലും ശനി കുംഭത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരത്തിൽ ചൊവ്വയുടെയും ശനിയുടെയും സ്ഥാനം ഷഡാഷ്ടകയോഗം സൃഷ്ടിക്കും അത് ഈ 4 രാശിക്കാർക്ക് വളരെ അശുഭകരമായിരിക്കും.

Shadashtak Yoga 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണവും അവയിൽ നിന്ന് രൂപപ്പെടുന്ന ശുഭ, അശുഭ യോഗങ്ങളും വളരെ പ്രധാനമാണ്.  കാരണം ഇവയെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷ കണക്കുകൂട്ടലുകൾ നടത്തുന്നത്. മെയ് 10 ന് ചൊവ്വ കർക്കടകത്തിലേക്ക് പ്രവേശിച്ചു.

1 /5

മെയ് 10 ന് ചൊവ്വ കർക്കടകത്തിലേക്ക് പ്രവേശിച്ചു. അതിനുമുമ്പ് ജനുവരി 17 ന് ശനി 30 വർഷത്തിന് ശേഷം അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു. ഈ ഗ്രഹസംക്രമണം മൂലം ചൊവ്വ നിലവിൽ ശനിയിൽ നിന്ന് ആറാം സ്ഥാനത്താണ്. ജ്യോതിഷത്തിൽ ചൊവ്വയും ശനിയും പരസ്പരം ശത്രുക്കളായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ചൊവ്വയുടെയും ശനിയുടെയും ഇപ്പോഴത്തെ സ്ഥിതി മൂലം വളരെ അശുഭകരമായി കരുതുന്ന ഷഡാഷ്ടകയോഗം രൂപപ്പെടുന്നു. ചൊവ്വ ജൂൺ 30 വരെ കർക്കടകത്തിൽ തുടരും, അതിനാൽ ഈ ഷഡാഷ്ടകയോഗം 2023 ജൂൺ 30 വരെ തുടരും. ഈ യോഗം 4 രാശികളുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും.

2 /5

കർക്കടകം (Cancer): ജൂൺ 30 വരെ ഈ രാശിക്കാർക്ക് പല ഉയർച്ച താഴ്ചകളും നേരിടേണ്ടി വരും. സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. അതിനാൽ ഈ കാലയളവിൽ എവിടെയും നിക്ഷേപിക്കുന്നത് ഒഴിവാക്കുക. ആരോജ്യംശ്രദ്ധിക്കുക.  

3 /5

ചിങ്ങം (Leo): ചൊവ്വ-ശനി മൂലം രൂപപ്പെടുന്ന ഷഡാഷ്ടക യോഗം ഈ രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ നൽകും. പരാജയങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഓഫീസിൽ പല തരത്തിലുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ചെലവുകൾ വർദ്ധിക്കും.

4 /5

ധനു (Sagittarius): ധനു രാശിക്കാർ ജൂൺ 30 വരെ ഷഡാഷ്ടക യോഗമായതിനാൽ ഒന്ന് ശ്രദ്ധിക്കണം. നിക്ഷേപം നടത്തരുത് അത് വളരെ പ്രധാനപ്പെട്ടതാണെങ്കിൽ ഒരു വിദഗ്ദ്ധന്റെ ഉപദേശത്തോടെ ചെയ്യുക. അടുപ്പമുള്ള ഒരാൾക്ക് നിങ്ങളെ വഞ്ചിക്കാൻ കഴിയും. അതുകൊണ്ട് തന്നെ ആരുടെയും സംസാരത്തിൽ പെട്ടെന്ന് ഇടപെടരുത്.

5 /5

കുംഭം (Aquarius):  കുംഭ രാശിയുടെ അധിപൻ ശനിയാണ്, ഈ സമയത്ത് ശനി കുംഭത്തിലാണ്. അതുകൊണ്ടുതന്നെ കുംഭം രാശിക്കാർക്ക് ഷഡാഷ്ടകയോഗം ബുദ്ധിമുട്ടുണ്ടാക്കും. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, പ്രശ്നങ്ങൾ ഉണ്ടായേക്കും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola