Shani Uday 2023: മാർച്ച് ആറിന് നീതിയുടെ ദേവനായ ശനിയുടെ ഉദയം കുംഭ രാശിയിൽ സംഭവിച്ചു കഴിഞ്ഞു. ശനിയുടെ ഉദയത്തിന് ശേഷം ചില രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം. പണം, തൊഴിൽ, ആരോഗ്യം എന്നിവയിൽ ശനി പ്രശ്നങ്ങൾ സൃഷ്ടിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഉദയം ശുഭകരമല്ലാത്തതെന്ന് നോക്കാം.
മേടം: മേടം രാശിക്കാർക്ക് വസ്തുവകകളിൽ നിക്ഷേപിക്കാൻ ശരിയായ സമയമല്ല ഇത്. ചെലവുകൾ വർധിക്കുകയും വരുമാന സ്രോതസുകൾ തടസ്സപ്പെടുകയും ചെയ്യാം. പണം ദാരാളം വന്നുചേരും. ചെലവ് നിയന്ത്രിക്കുക. കോപവും അനിയന്ത്രിതമായ സംസാരവും സൂക്ഷിക്കുക.
കന്നി: കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ വർധിക്കും. അപരിചിതരോട് ജാഗ്രത പാലിക്കുക. അപരിചിതരുമായി പണമിടപാട് നടത്തരുത്.
വൃശ്ചികം: ശനിയുടെ ഉദയത്തിന് ശേഷം ബിസിനസിൽ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. വലിയതും ലാഭകരവുമായ ഒരു ഇടപാട് നിങ്ങളുടെ കൈയ്യിൽ നിന്ന് വഴുതിപ്പോയേക്കാം. ധനനഷ്ടം സംഭവിക്കാം. ദാമ്പത്യജീവിതവും ദുസ്സഹമായേക്കാം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഭിന്നത വർധിക്കും. വഴക്കുകൾക്കും തർക്കങ്ങൾക്കും സാധ്യതയുണ്ട്.
മകരം: ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽപരമായി സമയം നല്ലതല്ല. നല്ല ജോലി ഓഫറുകൾ കൈവിട്ടുപോയേക്കാം. ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിച്ചേക്കാം. സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും.
മീനം: ബുദ്ധിമുട്ടുകൾ വർധിക്കും. അനാവശ്യ കാര്യങ്ങൾക്ക് ചെലവഴിക്കുന്നത് കുടുംബ ബജറ്റിനെ ബാധിക്കും. ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ വർധിക്കും. അപകട സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതു വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)