Shukra Rahu Yuti: 18 വർഷങ്ങള്‍ക്ക് ശേഷം ശുക്ര രാഹു മഹാ സംയോഗം, ഈ രാശിക്കാരുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും!!

Shukra Rahu Yuti: ജ്യോതിഷ പ്രകാരം, ഹോളിക്ക് ശേഷം മാർച്ച് 31 ന് ശുക്രൻ  മീനരാശിയിൽ സംക്രമിക്കും. രാഹുവും ഇതിനകം മീനം രാശിയില്‍ സംക്രമിച്ചിരിയ്ക്കുകയാണ്.

 

 ഇത്തരത്തില്‍ ഒരേ രാശിയില്‍ രണ്ട് ഗ്രഹങ്ങളുടെ സാന്നിധ്യത്തെ സംയോജനം എന്ന് വിളിക്കുന്നു. ഇത്തരം ഗ്രഹ സംയോജനം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. 

1 /4

വേദ ജ്യോതിഷം അനുസരിച്ച്, 18 വർഷത്തിന് ശേഷമാണ് ശുക്രനും  രാഹുവും മീനം രാശിയില്‍ കൂടിച്ചേരുന്നത്. ഈ സംയോജനം ചില രാശിക്കാരുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തും. ഇത് ചില രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടം സമ്മാനിക്കും. ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കും. ചില രാശിക്കാര്‍ക്ക് ഈ സംയോജനം ഏറെ ഫലം നല്‍കും. ശുക്ര രാഹു മഹാ സംയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണകരമാവും എന്ന് അറിയാം  

2 /4

ഇടവം രാശി (Taurus Zodiac Sign)  ജ്യോതിഷ പ്രകാരം ഹോളിക്ക് ശേഷം ഇടവം രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ശുക്രന്‍റെയും രാഹുവിന്‍റെയും സ്വാധീനത്താൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവിൽ, ഇടവം രാശിക്കാര്‍  ഭാഗ്യത്തിന്‍റെ പക്ഷത്തായിരിക്കും. നിങ്ങൾ ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ആരംഭിക്കാനുള്ള ശുഭകരമായ സമയമാണിത്. അതേസമയം, പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് അതിനുള്ള പരിഹാരം കണ്ടെത്താന്‍ സാധിക്കും. ഈ സമയത്ത് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്.

3 /4

ധനു രാശി  (Sagittarius Zodiac Sign)  മീനരാശിയിൽ ശുക്രനും രാഹുവും ചേരുന്നത് ധനു രാശിക്കാർക്ക് ഗുണം ചെയ്യും. രണ്ട് ഗ്രഹങ്ങളുടെ സംയോജനം ഈ രാശിക്കാർക്ക് പ്രത്യേകിച്ചും സാമ്പത്തിക രംഗത്ത് ഗുണം ചെയ്യും. നിങ്ങൾ ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇത് ശുഭകരമായ സമയമാണ്. അതേസമയം രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് സ്ഥാനമാനങ്ങളും ഉയര്‍ന്ന പദവിയും ഉടൻ ലഭിക്കും. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് അവർ ആഗ്രഹിച്ച ജോലി ഉടൻ ലഭിക്കും. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വ്യവസായികൾക്ക് വലിയ ലാഭം ലഭിക്കും. 

4 /4

കുംഭം രാശി (Aquarius Zodiac Sign)  കുംഭ രാശിക്കാർക്കും ശുക്ര രാഹു സംയോജനം വളരെ ഗുണം ചെയ്യും. അതിന്‍റെ ഫലമായി കുംഭം രാശിക്കാരുടെ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങൾ എന്നന്നേയ്ക്കുമായി അവസാനിക്കും. ഉദ്യോഗാർത്ഥികൾക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. കുറച്ചു കാലമായി തുടരുന്ന പ്രതികൂല സാഹചര്യങ്ങൾ ക്രമേണ മെച്ചപ്പെടും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola