Solar Eclipse 2024: വേദ ജ്യോതിഷത്തിൽ ഗ്രഹണം, അത് ചന്ദ്രഗ്രഹണമോ, സൂര്യഗ്രഹണമോ ആകട്ടെ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. മാർച്ച് 25 ന് ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തിന് ശേഷം, ഇനി ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുകയാണ്.
ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 8 ന് അമാവാസിയിൽ സംഭവിക്കും. ഈ ഗ്രഹണം രാജ്യത്ത് ദൃശ്യമാകില്ല എങ്കിലും സൂര്യഗ്രഹണത്തിന്‍റെ ഫലം 12 രാശികളിലും അനുകൂലമായും പ്രതികൂലമായും കാണപ്പെടും. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട 5 രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
മേടം രാശി (Aries Zodiac Sign) ജ്യോതിഷ പ്രകാരം, ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മേടം രാശിക്കാരുടെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ കൊണ്ടുവരാൻ പോകുന്നു. ഈ സമയത്ത്, ഈ രാശിക്കാർക്ക് തൊഴിൽ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ബിസിനസില്‍ ഇടപാടുകള്‍ കുറയാം, ഇത് സാമ്പത്തിക സ്ഥിതിയെ ബാധിക്കും.
വൃശ്ചികം രാശി (Scorpio Zodiac Sign) ഏപ്രിൽ 8-ന് സംഭവിക്കുന്ന സൂര്യഗ്രഹണത്തിന്‍റെ ഫലം വൃശ്ചിക രാശിക്കാരുടെ പ്രണയ ജീവിതത്തിലും കുടുംബ ജീവിതത്തിലും ദൃശ്യമാകും. സാമ്പത്തിക നഷ്ടം ഉണ്ടാകാം, ഈ രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. പങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകാം.
കന്നി രാശി (Virgo Zodiac Sign) കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ ഈ ഗ്രഹണം ബാധിക്കാം. ഇവരുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം. ബിസിനസിൽ വലിയ നഷ്ടം ഉണ്ടാകും. കലഹത്തിന് സാധ്യത, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം.
കുംഭം രാശി (Aquarius Zodiac Sign) ജ്യോതിഷ പ്രകാരം, ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണത്തിന്‍റെ പ്രതികൂല സ്വാധീനം കുംഭം രാശിക്കാരില്‍ പ്രകടമാവും. ഇവരുടെ ജീവിതത്തില്‍ അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കാം. കരിയറിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഓഫീസിൽ സഹപ്രവർത്തകരുമായി കലഹം ഉണ്ടാകാം, കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം.
ധനു രാശി (Sagittarius Zodiac Sign) ധനു രാശിക്കാരുടെ ജീവിതത്തിൽ സൂര്യഗ്രഹണത്തിന്‍റെ സ്വാധീനം ഉണ്ടാകാം. സാമ്പത്തിക നഷ്ടം ഉണ്ടാകാം, ഈ കാലയളവിൽ ബിസിനസിൽ നഷ്ടങ്ങൾ ഉണ്ടാകാം. കുടുംബത്തില്‍ തർക്കങ്ങൾ ഉണ്ടാകാം, ഇത് പിന്നീട് വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)