Summer vacation in india Coolest Place To Visit: ഷിംലയും മണാലിയും മാത്രമല്ല...! ഇന്ത്യയിൽ തണുപ്പ് ആസ്വദിക്കാൻ പറ്റിയ വേറെയും അടിപൊളി സ്ഥലങ്ങൾ ഉണ്ട്

Where To Go In Summer: വേനൽക്കാലവും അവധിക്കാലവും ഒന്നിച്ച് എത്തിയതോടെ അവധിക്കാലം ആസ്വദിക്കാനായി ചൂട് കുറഞ്ഞ സ്ഥലങ്ങൾ അന്വേഷിക്കുകയാണ് ആളുകൾ. 

ആ അന്വേഷണത്തിൽ ആളുകൾ ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ കുളു മണാലി തുടങ്ങിയവയാണ്. യഥാർത്ഥത്തിൽ ഈ സ്ഥലങ്ങളേ പോലെ തന്നെ ഇന്ത്യയിൽ തണുപ്പ് ആസ്വദിക്കാൻ പറ്റിയ വേറെയും അടിപൊളി സ്ഥലങ്ങൾ ഉണ്ട്. അവ ഏതൊക്കെയന്ന് നോക്കാം. 

 

1 /5

സിക്കിം: നല്ല മനോഹരമായ ക്ലൈമറ്റുള്ള സ്ഥലമാണ് സിക്കിം. ഇവിടുത്തെ ലാചുങ്, ഖേസിയോപാൽരി, ഗോയ്‌ച ലാ പോലുള്ള ന​ഗരങ്ങളിൽ പോയാൽ നിങ്ങൾക്ക് മഞ്ഞ് വീഴുന്നതും ആസ്വദിക്കാം. കൂടാതെ പ്രകൃതിയുടെ ഏറ്റവും മനോഹരമായ നിരവധി കാഴ്ച്ചകളാണ് ഇവിടെ ഉള്ളത്.     

2 /5

നാ​ഗാലാന്റ്: വേനൽക്കാലത്ത് അവധി ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ് നാഗാലാൻഡിലെ ദ്ജുകു വാലി. ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെയുള്ള മാസങ്ങളിൽ ഇവിടെ നല്ല ക്ലൈമറ്റാണ്.   

3 /5

കർണാടക: കർണാടകയിലെ ഹിൽ സ്റ്റേഷനായ കുദ്രേമുഖ് പ്രകൃതി ഭം​ഗി ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ്. കർണാടകയിലുള്ള ഈ മനോഹരമായ തണുത്തുറഞ്ഞ പ്രദേശം നമ്മൾ കേരളീയർ മിസ്സ് ചെയ്യരുത്. കുറഞ്ഞ ചിലവിൽ നമുക്ക് കാണാൻ പോകാവുന്ന ഒരു സ്ഥലമാണിത്. 

4 /5

മഹാരാഷ്ട്ര: നല്ല തണുത്ത ക്ലൈമറ്റാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ മഹാരാഷ്ട്രയിലെ കാംഷേത് മികച്ച ഓപ്ഷനാണ്. മഞ്ഞ് വീഴ്ച്ചയില്ല എന്നുള്ളതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. എന്നാൽ നന്നായി തണുപ്പ ആസ്വദിക്കുവാനും കഴയും. അതിനാൽ ആസ്ത്മ പോലുള്ള രോ​ഗങ്ങൾ ഉള്ളവർക്ക് ഇവിടെ നന്നായി ആസ്വധിക്കുവാൻ കഴിയും.   

5 /5

അരുണാചൽ പ്രദേശ്: ഈ ചൂടുകാലത്ത് അവധി ആഘോിക്കുവാൻ പോകാൻ പറ്റിയ അടിപൊളി സ്ഥലമാണ് അരുണാചൽ പ്രദേശ്. തവാങ്, സീറോ ബോംഡില, അരുണാചലിലെ ഭാലുക്‌പോങ് തുടങ്ങിയ നഗരങ്ങളിൽ ഭയങ്കര തണുപ്പാണ്. ഈ സ്ഥലങ്ങളിൽ പലപ്പോഴും താപനില 15 ഡി​ഗ്രിയിൽ താഴേയാണ്.  

You May Like

Sponsored by Taboola