Surya Transit 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മെയ് 15 ന് വീണ്ടും സംക്രമിച്ച് ഇടവ രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ ചില രാശികൾക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Surya Rahi Parivartan 2023: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറും. മെയ് 15 ന് സൂര്യൻ സംക്രമിച്ച് മേടരാശിയിൽ പ്രവേശിക്കും.
ജൂൺ 15 വരെ ഇവിടെ തുടരും. 1 വർഷത്തിനു ശേഷമാണ് സൂര്യൻ വൃഷഭരാശിയിൽ പ്രവേശിക്കുന്നത്. ഒരുമാസം സൂര്യൻ ഇടവ രാശിയിൽ നിൽക്കുന്നത് ചില രാശിക്കാരുടെ ഭാഗ്യം ശോഭനമാക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
കർക്കടകം (Cancer): കർക്കടകം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം വളരെയധികം നേട്ടങ്ങൾ നൽകും. ഇവരുടെ ഏതു പഴയ ആഗ്രഹവും ഈ സമയം സാധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ തുടങ്ങും. ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ സൃഷ്ടിക്കും. അടുപ്പമുള്ളവരുമായി നല്ല സമയം ചെലവഴിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
ചിങ്ങം (Leo): 2023 മെയ് മാസത്തിലെ സൂര്യസംക്രമണം ചിങ്ങം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇത്തരക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം നേടാൻ കഴിയും. ജോലിസ്ഥലത്ത് നല്ല അന്തരീക്ഷമായിരിക്കും. ആളുകൾ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് പണവും സ്ഥാനമാനങ്ങളും ലഭിക്കും.
കന്നി (Virgo): സൂര്യന്റെ സംക്രമം കന്നിരാശിക്കാർക്ക് വളരെയധികം ബഹുമാനവും ആദരവും നൽകും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പുതിയ ജോലി അന്വേഷിക്കുന്നവരുടെ കാത്തിരിപ്പിന് വിരാമമാകും. ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും.
മകരം (Capricorn): സൂര്യന്റെ സംക്രമം മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീങ്ങും. പുതിയ ജോലി ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. പ്രണയ ജീവിതം മികച്ചതായിരിക്കും. പങ്കാളിയുമായി നല്ല രീതിയിൽ പെരുമാറും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)