Sun Transit 2022: സൂര്യൻ തുലാം രാശിയിലേക്ക്; ഈ അഞ്ച് രാശിക്കാർക്ക് ധനനഷ്ടം!

ഒക്ടോബർ മാസത്തിൽ വിവിധ ​ഗ്രഹങ്ങൾ രാശിമാറുന്നു. ​ഗ്രഹങ്ങളുടെ രാശിമാറ്റം പൊതുവെ എല്ലാ രാശിക്കാരെയും ബാധിക്കാറുണ്ട്. ഒക്ടോബർ 17ന് സൂര്യനും രാശി മാറുകയാണ്. തുലാം രാശിയിലേക്കാണ് സൂര്യൻ പ്രവേശിക്കാൻ പോകുന്നത്. സൂര്യന്റെ ഈ സംക്രമം ഏതൊക്കെ രാശികളെ ബാധിക്കുമെന്ന് നോക്കാം.

 

1 /5

മേടം: ബിസിനസുകാർക്ക് പണനഷ്ട്ടം പോലുള്ള പ്രശ്നങ്ങൾ നേരിടാം. വീട്ടിൽ നിന്നും പ്രശ്നങ്ങൾ വരാം. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്ത് സംഘർഷത്തിന് സാധ്യതയുണ്ട്.   

2 /5

മിഥുനം: മിഥുനരാശിക്ക് മൂന്നാം ഭാവാധിപൻ സൂര്യനാണ്. സംക്രമ കാലയളവിൽ മിഥുന രാശിക്കാർ ജോലി സംബന്ധമായ യാത്രകൾ ഒഴിവാക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. നിങ്ങളോട് പലർക്കും ദേഷ്യം കൂടുകയും അത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യും.  

3 /5

കർക്കടകം: കർക്കടക രാശിക്കാരുടെ രണ്ടാം ഭാവാധിപൻ സൂര്യനാണ്. ജോലിസ്ഥലത്ത് മറ്റുള്ളവരുമായി കലഹമുണ്ടാകാം. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കാൻ കഴിയാതെ വരും. കുടുംബത്തിലും തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടായേക്കാം. ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ആരോഗ്യം ശ്രദ്ധിക്കുക.  

4 /5

കന്നി: കന്നി രാശിക്കാർക്ക് പന്ത്രണ്ടാം ഭാവാധിപൻ സൂര്യനാണ്. ഈ കാലയളവിൽ കന്നി രാശിക്കാർക്ക് ചെലവ് കൂടും. ഇതിലൂടെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാം. അപകടത്തിനും സാധ്യതയുണ്ട്. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കാതെ വന്നേക്കാം.  

5 /5

കുംഭം: കുംഭം രാശിക്കാർക്ക് ഏഴാം ഭാവാധിപൻ സൂര്യനാണ്. സൂര്യൻ തുലാം രാശിയിൽ സംക്രമിക്കുമ്പോൾ കുംഭം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രതികൂല സാഹചര്യം ഉണ്ടാകാം. ധനനഷ്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യക്തിജീവിതത്തിലും വിവാദങ്ങൾ നേരിടേണ്ടി വന്നേക്കാം. ചില കുടുംബാംഗങ്ങൾക്ക് ശാരീരിക പ്രശ്നങ്ങളും അനുഭവപ്പെടാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola