Surya Gochar 2023 March: മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ സംക്രമിക്കും. ഇതിനെ മീന സംക്രാന്തി എന്ന് വിളിക്കും. സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശികളെയും ബാധിക്കും. മീനരാശിയിൽ ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും സൂര്യദേവന്റെയും കൂടിച്ചേരൽ ഉണ്ടാകും.
Surya Rashi Parivartan 2023: ഗ്രഹങ്ങൾ അതിന്റെ ചലനം മാറ്റുമ്പോഴെല്ലാം ചില മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇത് എല്ലാ 12 രാശികളെയും ബാധിക്കുകായും ചെയ്യൂ. ഓരോ ഗ്രഹത്തിനും മറ്റൊരു രാശിയിൽ സഞ്ചരിക്കാൻ ഒരു നിശ്ചിത സമയമുണ്ട്. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ സഞ്ചരിക്കും. ഇതിനെ മീന സംക്രാന്തി എന്നറിയപ്പെടുന്നു.
സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശികളെയും ബാധിക്കും. മീനരാശിയിൽ ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും സൂര്യദേവന്റെയും കൂടിച്ചേരൽ ഉണ്ടാകും. ഇതിന്റെ ഫലം ഈ 3 രാശിക്കാർക്ക് ഉണ്ടാകും.
ഇടവം (Taurus): സൂര്യന്റെ ഈ സംക്രമം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇതിലൂടെ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിൽ വിജയം ഉണ്ടാകും. ഇതോടൊപ്പം പ്രമോഷനോ ഇൻക്രിമെന്റോ ലഭിക്കും. ഈ സംക്രമണം ബിസിനസുകാർക്കും ഗുണം ചെയ്യും. ഒരു വലിയ കരാർ ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും.
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് സൂര്യന്റെ മീനരാശിയിലെ സംക്രമണം വളരെയധികം ഫലം ചെയ്യും. എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും, എല്ലാ മേഖലകളിലും വിജയമുണ്ടാകും. ഏത് മംഗളകരമായ പരിപാടിയും വീട്ടിൽ സംഘടിപ്പിക്കാം. വിദേശയാത്രയ്ക്ക് സാധ്യത. ബിസിനസ്സിൽ ലാഭം ഉണ്ടാകും.
കർക്കടകം (Cancer): വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗവും സൂര്യന്റെ ഈ രാശിമാറ്റവും കാരണം കർക്കടക രാശിക്കാരുടെ ഭാഗ്യവും തെളിയും. ഈ ട്രാൻസിറ്റ് വഴി അവർക്ക് വളരെയധികം പ്രയോജനം ലഭിക്കും. സൂര്യന്റെ രാശിമാറ്റം മൂലം കർക്കടക രാശിക്കാർക്ക് ധാരാളം പണം ലഭിക്കും. വരുമാനം വർദ്ധിക്കും. ഈ സംക്രമണം നിങ്ങൾക്ക് ശുഭകരമായിരിക്കും എന്നതിൽ സംശയമില്ല. നിക്ഷേപത്തിൽ നിന്നും നേട്ടം ഉണ്ടാകുന്നതിന് പുറമെ നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങളും ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)