Surya Gochar 2023: ഒൻപത് ഗ്രഹങ്ങളുടേയും രാജാവായ സൂര്യൻ ഫെബ്രുവരി 13 ന് കുംഭ രാശിയിൽ സംക്രമിക്കും. നീതിയുടെ ദേവനായ ശനി നേരത്തെ ഈ രാശിയിലുണ്ട്.
Surya Rashi Parivartan: സൂര്യദേവനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്. സൂര്യന്റെ രാശി മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും. ഈ സമയം വിചാരിച്ചിരുന്ന കാര്യങ്ങൾ പെട്ടെന്ന് നടക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കുകയും ആരോഗ്യം നന്നാവുകയും ചെയ്യും. ഫെബ്രുവരി 13 ന് രാവിലെ 9.57 നാണ് സൂര്യൻ കുംഭം രാശിയിൽ സംക്രമിക്കുന്നത്. ആ രാശിയിൽ ശനി നേരത്തെ തന്നെയുണ്ട്. ഇതിലൂടെ സൂര്യശനി സമയോഗം സൃഷ്ടിക്കും.
ശക്തിയുള്ള രണ്ട് ഗ്രഹങ്ങളുടെ ഈ കൂടിച്ചേരൽ 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ധനു (Sagittarius): കുംഭ രാശിയിൽ സൂര്യന്റെ സംക്രമം ധനു രാശിയുടെ ഭാഗ്യം ഉയരും. അവർക്ക് സർക്കാർ ജോലി ലഭിക്കാൻ അവസരമുണ്ടാകും. ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. കഠിനാധ്വാനത്തോടെ തയ്യാറെടുപ്പ് തുടരുക. നല്ല വാർത്തകൾ ലഭിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. ഈ ജോലിയിൽ പിതാവിന്റെ സഹായം ലഭിക്കുന്നത് നിങ്ങൾക്ക് വലിയ പ്രയോജനം ലഭിക്കും. സൂര്യന്റെ പ്രഭാവം വർധിപ്പിക്കാൻ ദിവസവും സൂര്യഭഗവാന് ജലം അർപ്പിക്കുക.
കന്നി (Virgo): ഗ്രഹങ്ങളുടെ രാജാവിന്റെ ഈ സംക്രമണം സമൂഹത്തിൽ കന്നി രാശിക്കാർക്കുള്ള ബഹുമാനം വർദ്ധിക്കും. നിങ്ങളുടെ പോരാട്ടത്തിന്റെ ഫലം കൊയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തും എന്നാൽ നിങ്ങളുടെ ബുദ്ധിയും വിവേകവും കൊണ്ട് നിങ്ങൾക്ക് അതിശക്തനാണെന്ന് തെളിയിക്കാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം ലഭിക്കും. നിങ്ങളുടെ പെരുമാറ്റവും പ്രവൃത്തിയും വിലമതിക്കും. സമൂഹത്തിൽ നിങ്ങളുടെ നല്ല പ്രതിച്ഛായ സൃഷ്ടിക്കപ്പെടും.
ഇടവം (Taurus): സൂര്യദേവന്റെ സംക്രമം ഇടവ രാശിക്കാർക്ക് ഭാഗ്യം വരാൻ പോകുന്നു. ജോലി മാറണമെന്ന് ഏറെ നാളായി ചിന്തിച്ചിരുന്ന ഈ രാശിക്കാർക്ക് അതിനുള്ള നല്ല അവസരം ലഭിക്കും. ഒരു നല്ല കമ്പനിയിൽ നിന്നുമായിരിക്കും നിങ്ങൾക്ക് ഈ സമയം ജോബ് ഓഫർ വരുനന്ത. മാർച്ച് 15 വരെ ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് വൻ ലാഭം ഉണ്ടാകും. വാടക വീട് ഉപേക്ഷിച്ച് സ്വന്തം സ്വപ്ന ഭവനത്തിലേക്ക് മാറാണ് യോഗം. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)