Immunity Boosting Foods: പ്രതിരോധശേഷി മികച്ചതായി നിലനിർത്തുന്നതിന് പോഷകാഹാരം കഴിക്കേണ്ടത് പ്രധാനമാണ്.
ശീതകാലം വിവിധ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി മികച്ചതായി നിലനിർത്തുന്നതിന്, പോഷകാഹാരം കഴിക്കേണ്ടത് പ്രധാനമാണ്.
ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ബജ്റ. ഇത് സന്ധി വേദന തടയാൻ സഹായിക്കുന്നു. നെയ്യ് അല്ലെങ്കിൽ വെണ്ണ ഉപയോഗിച്ച് ഇത് കഴിക്കുന്നതാണ് നല്ലത്.
ഈ ഭക്ഷണ കോമ്പിനേഷൻ വളരെ ആരോഗ്യകരമാണ്. സൈനസുകൾ വൃത്തിയാക്കാനും ജലദോഷം തടയാനും ഇത് സഹായിക്കും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം ശർക്കരയും നെയ്യും കഴിക്കുന്നത് ഗുണം ചെയ്യും.
കിഡ്നിയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും ചർമ്മത്തിലും തലയോട്ടിയിലും ജലാംശം നിലനിർത്തുകയും ശൈത്യകാലത്ത് ശരീരത്തെ പോഷിപ്പിക്കാനും സഹായിക്കുന്ന ഒരു പയറുവർഗമാണ് മുതിര.
മഞ്ഞുകാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ് വെണ്ണ. വെണ്ണ കഴിക്കുന്നത് ദഹനം സുഗമമാക്കുകയും കൊഴുപ്പ് ലയിക്കുന്ന എല്ലാ വിറ്റാമിനുകളെയും സ്വാംശീകരിക്കുകയും ചെയ്യും.
ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ് എള്ള്. ഇത് കണ്ണിനും ചർമ്മത്തിനും എല്ലിനും നല്ലതാണെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.