Mangal Gochar2022: ജ്യോതിഷ പ്രകാരം 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവയുടെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കുന്നു. അത് ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു. ഫെബ്രുവരി 26 ന് സമാനമായ ഒരു മാറ്റം വീണ്ടും സംഭവിക്കാൻ പോകുന്നു. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ മകരരാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഈ ചൊവ്വ സംക്രമണം 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഈ മാറ്റം ഇവർക്ക് വലിയ ധനാനുകൂല്യങ്ങൾ നൽകും.
മകരം രാശിയിലെ ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് തെളിയിക്കും. മേടം രാശിയുടെ ഉടമ ചൊവ്വയായതിനാൽ ഇവർക്ക് ചൊവ്വയുടെ കൃപയുണ്ടാകും. അവർക്ക് ധനലാഭമുണ്ടാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ചില നല്ല അവസരങ്ങൾ കണ്ടെത്താൻ കഴിയും, അത് ഭാവിയിൽ വലിയ നേട്ടം നൽകും.
ഇടവം രാശിക്കാർക്ക് ചൊവ്വയുടെ മാറ്റം ഭാഗ്യം കൊണ്ടുവരും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം കിട്ടും. പഴയ കടം വീട്ടാൻ ഇത് സഹായിക്കും. മൊത്തത്തിൽ സമയം നല്ലതായിരിക്കും.
ചിങ്ങം രാശിക്കാർക്ക് തൊഴിൽ-വ്യാപാരത്തിൽ നേട്ടമുണ്ടാകും. സ്ഥാനക്കയറ്റം ഉണ്ടാകാം. വലിയ ഡീൽ നടന്നേക്കാം. വരുമാനം വർദ്ധിക്കുന്നതോടെ സാമ്പത്തിക സ്ഥിതി ശക്തമാകും. വീട്ടിൽ സന്തോഷം ഉണ്ടാകും.
ധനു രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. പ്രത്യേകിച്ച് കലാരംഗത്തുള്ള ആളുകൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. വ്യവസായികൾക്കും വലിയ ലാഭം ഉണ്ടാകും.
മകരം രാശിയിൽ ചൊവ്വയുടെ പ്രവേശനം മീനരാശിക്കാർക്ക് വരുമാനത്തിൽ വർധനവുണ്ടാക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. നിങ്ങൾക്ക് നല്ല ജോലി ഓഫറുകൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)