ജ്യോതിഷ പ്രകാരം ഒരു ഗ്രഹം രാശിമാറുമ്പോൾ അതിന്റെ സ്വാധീനം 12 രാശികളിലും ഉണ്ടാകും. ജനുവരിയിൽ അഞ്ച് ഗ്രഹങ്ങളുടെ ചലനത്തിൽ മാറ്റമുണ്ടാകും. ആദ്യം, ജനുവരി 14ന് സൂര്യൻ രാശി മാറും. ഇതിനുശേഷം ജനുവരി 17ന് ശനി കുംഭ രാശിയിലേക്ക് നീങ്ങും. ജനുവരി 22ന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. കൂടാതെ ബുധനും ചൊവ്വയും രാശിമാറും. നാല് രാശിക്കാർക്ക് ഗ്രഹങ്ങലുടെ ഈ ചലനം ഗുണം ചെയ്യും. ആ ഭാഗ്യ നക്ഷത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം: അഞ്ച് ഗ്രഹങ്ങളുടെ ചലനങ്ങളിൽ വരുന്ന മാറ്റങ്ങൾ ഇടവം രാശിക്ക് ശുഭകരമാണ്. വരുമാനം ഗണ്യമായി വർധിക്കും. ജീവനക്കാർക്ക് പ്രമോഷനും ശമ്പളവും കൂടും. പൂർവ്വിക സ്വത്തുക്കളിൽ നിന്ന് ലാഭം ലഭിക്കും.
മകരം: ഗ്രഹങ്ങളുടെ സംക്രമണം നിങ്ങൾക്ക് സാമ്പത്തികമായി ഗുണം ചെയ്യും. വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം സഫലമാകും.
മേടം: ഗ്രഹ ചലനങ്ങളിലെ മാറ്റങ്ങൾ മേടം രാശിക്കാർക്ക് അനുകൂലമാണ്. സാമ്പത്തിക നേട്ടം ലഭിക്കും. തൊഴിൽരഹിതർക്ക് പുതിയ ജോലി ലഭിക്കും. ഓഹരി വിപണിയിലും മറ്റും പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുയോജ്യമാണ്.
മിഥുനം: അഞ്ച് ഗ്രഹങ്ങളുടെ ചലനങ്ങളിൽ വരുന്ന മാറ്റങ്ങൾ നിങ്ങൾക്ക് ശുഭകരമാണ്. നിങ്ങളുടെ ഭാഗ്യം വർധിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)