പുതിയ ദിവസം ആരംഭിക്കുമ്പോൾ ഓരോ ഗ്രഹങ്ങളും ഇന്ന് നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ജ്യോതിഷ പ്രകാരം പന്ത്രണ്ട് രാശികൾക്കും അതിൻ്റേതായ സവിശേഷതകളുണ്ട്.
Horoscope Today May 30: മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെ ഓരോ രാശികൾക്കും ഇന്നത്തെ ദിവസം വ്യത്യസ്തമായ ഫലങ്ങളാണുള്ളത്. അത് എന്തൊക്കെയാണെന്ന് നോക്കാം.
മേടം: മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും. വീട് മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് സമൂഹത്തിൽ ബഹുമാനം വർധിക്കും. ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അനുകൂലമായ ദിവസമാണ് ഇന്ന്. മനസിന് സ്വസ്ഥതക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇടവം: നിങ്ങളുടെ ചിന്തകളെയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കി സ്വയം വിലയിരുത്തുന്നത് ഒഴിവാക്കുക. ഇത് ആത്മവിശ്വാസം തകർക്കും. ഭാവിയെ കുറിച്ചുള്ള ആലോചനകൾ മനസിനെ അസ്വസ്ഥമാക്കും. അതിനാൽ ഇഷ്ടമുള്ള എന്തെങ്കിലും കാര്യത്തിൽ മുഴുകിയിരിക്കുക. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ക്ഷേത്ര ദർശനം സമാധാനം നൽകും.
മിഥുനം: മിഥുനം രാശിക്കാർക്ക് സാമ്പത്തികമായി നേട്ടങ്ങൾ ലഭിക്കുന്ന സമയമാണിത്. അപ്രതീക്ഷിതമായി ധനവരവ് പ്രതീക്ഷിക്കാം. കുറഞ്ഞ പരിശ്രമം ആവശ്യമുള്ള ലാഭകരമായ ഡീലുകളോ ഓഫറുകളോ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം മെച്ചപ്പെടും. എല്ലാ കാര്യങ്ങളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. തൊഴിൽ മേഖലയിൽ ശോഭിക്കാൻ ഇടവരും.
കർക്കടകം: ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. ഇന്ന് ഈ രാശിക്കാർ ഏറെക്കാലമായി മനസിൽ സൂക്ഷിച്ചിരുന്ന ആഗ്രഹങ്ങൾ സഫലമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണിത്. വിവാഹം നടക്കാത്തവർക്ക് മികച്ച ആലോചനകൾ ലഭിക്കും. ഉറപ്പിച്ച വിവാഹം ഭംഗിയായി നടത്താൻ സാധിക്കും. പൊതുപ്രവർത്തകർക്കും അനുകൂലമായ ദിവസമാണ് ഇന്ന്.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് മാനസിക പിരിമുറുക്കം നേരിടേണ്ടി വരും. അതിനാൽ അമിതമായി സമ്മർദ്ദം ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക. ചെയ്ത് തീർക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രം ഏറ്റെടുക്കുക. അനാവശ്യമായ ചിന്തകൾ ഒഴിവാക്കുക. എടുത്തുചാട്ടം പാടില്ല.
കന്നി: വാക്കുകളിലും സംസാരത്തിലും അതീവശ്രദ്ധ ആവശ്യമായ ദിവസമാണിത്. കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവം നല്ലതാണെങ്കിലും ഇന്ന് അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ചില സഹപ്രവർത്തകർ നിങ്ങളുടെ തുറന്നുപറച്ചിൽ അതിരുകടന്നതായി അഭിപ്രായപ്പെട്ടേക്കാം. ഊർജ്ജസ്വലത കൈവിടാതിരിക്കുക. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക.
തുലാം: ഇന്ന് തുലാം രാശിക്കാരുടെ പ്രൊഫഷണൽ മേഖലയിൽ കാര്യമായ പുരോഗതിയുണ്ടാകും. നിങ്ങളുടെ നേതൃത്വപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ഉത്തരവാദിത്തങ്ങൾ ധൈര്യസമേതം സ്വീകരിക്കുക. ആത്മസംയമനവും ആത്മവിശ്വാസവും നിലനിർത്തുക. വീട്ടിലെ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവ് കൂടാൻ സാധ്യതയുണ്ട്.
വൃശ്ചികം: വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് ഇന്ന് സമൃദ്ധിയുടെ ദിവസമാണ്. ആഗ്രഹങ്ങൾ കൈയെത്തും ദൂരത്ത് എത്തി നിൽക്കും. അവസരങ്ങൾ മികച്ച രീതിയിൽ വിനിയോഗിച്ചാൽ വിജയം നിങ്ങളുടെ കൈപ്പിടിയിലാകും. ദിവസം പൂർണ്ണമായി ആസ്വദിച്ച് നിങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കുക.
ധനു: ഇന്ന് ഈ രാശിക്കാർ അവരുടെ ചിന്തകളിൽ വിവേചനാധികാരം പ്രയോഗിക്കുക. കാരണം നിങ്ങളുടെ തുറന്ന് സംസാരിക്കുന്ന സ്വഭാവത്തെ എല്ലാവരും വിലമതിക്കില്ല. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഉചിതമായ സമയവും സ്ഥലവും ഏതെന്ന് തിരിച്ചറിയുക. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. വസ്തു സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.
മകരം: മകരം രാശിക്കാർ ഇന്ന് ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫലവും അംഗീകാരവും ലഭിക്കാന്‍ തടസങ്ങൾ നേരിടും. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വൈകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടേണ്ടി വരും. അമിതമായ ജോലി ഭാരം മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടാക്കും.
കുംഭം: ആശയവിനിമയ കഴിവുകൾ പ്രയോജനപ്പെടുത്തിയാൽ അപ്രതീക്ഷിത അവസരങ്ങൾ ലഭിക്കും. സാമ്പത്തികവും തൊഴിൽപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിക്കും. സ്വന്തം കഴിവിലുള്ള സംശയങ്ങൾ ഉപേക്ഷിച്ച് നിങ്ങളുടെ കഴിവുകളിൽ ആത്മവിശ്വാസം പുലർത്തുക.
മീനം: മീനം രാശിക്കാർക്ക് പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. എന്ത് കാര്യത്തിലും തൃപ്തിക്കുറവ് അനുഭവപ്പെടും. പ്രിയപ്പെട്ടവരുടെ വേര്‍പാട് മൂലം ദുഃഖം അനുഭവിക്കാനിടവരും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. തൊഴിൽ മേഖലയിൽ ശോഭിക്കാനിട വരും.(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)