Rumion: ഇന്നോവയുടെ കുഞ്ഞനിയന്‍, സ്മാര്‍ട്ട് വാച്ച് കൊണ്ടും നിയന്ത്രിക്കാം; റൂമിയോണ്‍ വേറെ ലെവലാണ്!

ലോകത്തിലെ തന്നെ മുന്‍ നിര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വാഹനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. 

 

Toyota Rumion features: ലക്ഷ്വറിയുടെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും പെര്‍ഫോര്‍മെന്‍സിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിലുമെല്ലാം ടൊയോട്ട വാഹനങ്ങള്‍ എന്നും മികച്ചു നില്‍ക്കാറുണ്ട്. അത്തരത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും ജനപ്രിയമായി മാറിയ വാഹനമാണ് ഇന്നോവ.

1 /7

കാലാനുസൃതമായ മാറ്റങ്ങള്‍ കാരണം ഇന്നോവ ഇന്ന് സാധാരണക്കാരുടെ കൊക്കില്‍ ഒതുങ്ങാന്‍ സാധ്യത കുറവുള്ള വാഹനമായി മാറിയിരിക്കുന്നു. ടൊയോട്ടയുടെ തുറുപ്പ് ചീട്ടായ ഇന്നോവ ക്രിസ്റ്റ ഇപ്പോള്‍ ആഡംബര വാഹനമാണ്. എന്നാല്‍, ഇനി ഇന്നോവ എന്ന സ്വപ്‌നം ഉപേക്ഷിച്ചവര്‍ നിരാശപ്പെടേണ്ടതില്ല. ഇന്നോവയുടെ കുഞ്ഞനിയനായ റൂമിയോണ്‍ എന്ന വാഹനമാണ് ഇനി കളംപിടിക്കാന്‍ പോകുന്നത് എന്ന് നിസംശയം പറയാം.   

2 /7

കാഴ്ചയില്‍ ഇന്നോവയുടെ ക്രിസ്റ്റയെ അനുസ്മരിപ്പിക്കുന്ന രൂപഭംഗി. കുഞ്ഞനിയന്‍ എന്ന് വിളിപ്പേരുണ്ടെങ്കിലും അത്ര കുഞ്ഞനല്ല റൂമിയോണ്‍. ക്രിസ്റ്റയെ അപേക്ഷിച്ച് വലിപ്പത്തില്‍ നേരിയ കുറവ് മാത്രം. 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ കഴിയുന്ന സുസുക്കിയുടെ എര്‍ട്ടിഗ പ്ലാറ്റ്‌ഫോമിലുള്ള വാഹനമാണ് റൂമിയോണ്‍. ടൊയോട്ട - സുസുക്കി കോംബോയില്‍ പിറന്ന റൂമിയോണിന്റെ രൂപകല്‍പ്പന മികച്ചതാണ്.   

3 /7

ബമ്പറുകള്‍, ശക്തമായ ക്രോം ഗാര്‍ണിഷുകള്‍, ട്രയാങ്കുലര്‍ ഫോഗ് ലാമ്പ്, പുത്തന്‍ എയര്‍ ഡാം, 15 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് എന്നിവയെല്ലാം റൂമിയോണിനെ സുന്ദരനാക്കുന്നു. ഇന്റീരിയറിന് ബീജ് നിറമാണ് നല്‍കിയിരിക്കുന്നത്. അവസാന നിരയിലെ സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്ക് ആവശ്യമായ ലെഗ് റൂം റൂമിയോണിലുണ്ട്.   

4 /7

ബൂട്ട് സ്‌പേസ് കുറവാണെങ്കിലും പിന്‍നിര സീറ്റുകള്‍ മടക്കിയിട്ടാല്‍ ആവശ്യത്തിന് സ്ഥലം ലഭിക്കും. 17.78 സെ.മീ ഓഡിയോ സിസ്റ്റം, ഓട്ടോ ഹെഡ് ലാമ്പ് എന്നിവയുള്‍പ്പെടെ സാങ്കേതികതകളും റൂമിയോണിന്റെ സവിശേഷതയാണ്.   

5 /7

മൊബൈല്‍ ആപ്പ് കൊണ്ടും സ്മാര്‍ട്ട് വാച്ച് കൊണ്ടും നിയന്ത്രിക്കാനാകും എന്നതാണ് റൂമിയോണിന്റെ മറ്റൊരു പ്രധാന സവിശേഷത. വാഹനം തുറക്കാനും അടയ്ക്കാനും എസിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും പാര്‍ക്ക് ചെയ്ത സ്ഥലം കണ്ടെത്താനുമെല്ലാം സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കാം. ആകെ 55 ഫീച്ചറുകളെ ഇത്തരത്തില്‍ നിയന്ത്രിക്കാനാകും.   

6 /7

1500 സിസി 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് റൂമിയോണിന് കരുത്തേകുക. 103 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന റൂമിയോണ്‍ അനായാസം വേഗമെടുക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ്, പാഡില്‍ ഷിഫ്റ്റ് സൗകര്യം എന്നിവ ഡ്രൈവിംഗ് അനായാസമാക്കുന്നു. 26.11 കിലോ മീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 3 വര്‍ഷവും 1 ലക്ഷം കിലോ മീറ്ററും വാറന്റിയും കമ്പനി ഉറപ്പ് നല്‍കുന്നു.   

7 /7

മാനുവല്‍, ഓട്ടോമാറ്റിക്, സിഎന്‍ജി വേരിയന്റുകളില്‍ റൂമിയോണ്‍ ലഭ്യമാകും. 10.29 - 12.18 ലക്ഷം രൂപ വെയാണ് മാനുവല്‍ വേരിയന്റിന്റെ എക്‌സ് ഷോറൂം വില. രണ്ട് ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 11.89 ലക്ഷവും 13.68 ലക്ഷവുമാണ് വില. സിഎന്‍ജി വേരിയന്റിന്റെ വില 11.24 ലക്ഷമാണ്. 

You May Like

Sponsored by Taboola