Global Science Festival: മനുഷ്യപരിണാമത്തിന്റെ അത്ഭുതകഥകളിലൂടെ യാത്രചെയ്യാം ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലില്‍

കേരള ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്ന് നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നടക്കുന്നത്.

  • Feb 09, 2024, 09:22 AM IST

ക്യൂറേറ്റഡ് എക്സിബിഷന്‍ പവലിയനുകളുടെ അവസാന ഭാഗത്താണ് പൂര്‍വ്വികചരിത്രത്തിലേക്കുള്ള പിന്‍നടത്തത്തിന് അവസരമൊരുക്കിയിട്ടുള്ളത്. 2024ല്‍ നടക്കുന്ന യുദ്ധമുഖങ്ങളിലൊരിടത്തെ വീട്ടുമുറിയുടെ ഇമേഴ്സീവ് എക്സ്പീരിയന്‍സാണ് ആദ്യം. 

1 /7

മനുഷ്യന്‍ വേര്‍പിരിഞ്ഞു സഞ്ചരിച്ച ഇന്ത്യന്‍, യൂറോപ്യന്‍, അമേരിക്കന്‍ ഉപഭൂഖണ്ഡങ്ങളിലൂടെ പിന്നോട്ടുള്ള ടൈം ട്രാവലാണ്. പരിണാമത്തിന്റെ ഓരോ യാത്രാവഴികളിലും മനുഷ്യകുലം താണ്ടിയ ഏടുകള്‍ ഇവിടെ കാണാം.  

2 /7

മൂന്നു വഴികളും നാലു ലക്ഷം വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞ ബിന്ദുവില്‍ സന്ധിക്കുന്നു.   

3 /7

 മനുഷ്യന്റെ പൂര്‍വ്വ രൂപമായ ചിമ്പാന്‍സിയിലെത്തുന്നതുവരെ ഈ യാത്ര തുടരുന്നു. പത്തുലക്ഷം വര്‍ഷം മുന്‍പ് തീ കണ്ടുപിടിച്ചതും 26 ലക്ഷം വര്‍ഷം മുന്‍പ് കല്ല് ഉപയോഗിച്ചുതുടങ്ങിയതും എല്ലാം ചിത്രീകരിച്ചിട്ടുണ്ട്.   

4 /7

ഹോമോ ഹാബിലസും നിയാണ്ടര്‍ത്താലും ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യപൂര്‍വ്വികരുടേയും ശരീരപ്രത്യേകതകളും വലുപ്പവും രൂപവുമെല്ലാം അതേപടി പകര്‍ത്തിയ രൂപങ്ങളാണ് ഇതേപ്പറ്റി വിശദീകരിക്കാനായി ഉപയോഗിച്ചിട്ടുള്ളത്.   

5 /7

അതോടൊപ്പം മിനിയേച്ചര്‍ ശില്‍പങ്ങള്‍, ശബ്ദ- ദൃശ്യ സങ്കേതങ്ങള്‍, ഹോളോഗ്രാം തുടങ്ങിയവയുടെ സഹായവും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.  

6 /7

അഞ്ച് വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ട പൂര്‍വ്വികമനുഷ്യരുടെ യഥാര്‍ഥ വലുപ്പത്തിലുള്ള ശില്‍പങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനുള്ള സൗകര്യത്തോടെയാണ് ടൈം ട്രാവല്‍ അവസാനിക്കുന്നത്.   

7 /7

മനുഷ്യപരിണാമം ഉള്‍പ്പെടെയുള്ള സയന്‍സിന്റെ വ്യത്യസ്ത ലോകങ്ങളിലൂടെയുള്ള യാത്ര കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള കാഴ്ചക്കാരെ വലിയതോതിലാണ് ആകര്‍ഷിക്കുന്നത്. 

You May Like

Sponsored by Taboola