ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിന് വാസ്തുശാസ്ത്രത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം.
വാസ്തുദോഷങ്ങളുടെ ഫലമായി സാമ്പത്തിക പ്രശ്നങ്ങളുണ്ടാകാം. ഇതിന് പ്രതിവിധിയായി വാസ്തുശാസ്ത്രത്തിലെ പരിഹാരമാർഗങ്ങൾ ചെയ്യുന്നത് സാമ്പത്തിക പ്രതിസന്ധി മാറാൻ സഹായിക്കും.
ലക്ഷ്മീദേവി തുളസി ചെടിയിൽ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാലാണ് ദിവസവും തുളസിച്ചെടിക്ക് വെള്ളമൊഴിക്കുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നത്.
വീട്ടിൽ തുളസി ചെടി നടുന്നത് സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാക്കുമെന്നാണ് വിശ്വാസം. സമ്പത്തിൻറെ ദേവിയായ ലക്ഷ്മീദേവി തുളസിച്ചെടിയിൽ വസിക്കുന്നു.
വാസ്തുശാസ്ത്ര പ്രകാരം തുളസി ചെടിയുടെ വേര് വീടിൻറെ പ്രധാന കവാടത്തിൽ തൂക്കിയിടുന്നത് ഐശ്വര്യമാണ്. ഇത് നെഗറ്റീവ് എനർജിയെ തടയും.
തുളസിയുടെ വേര് ഒരു ചുവന്ന തുണിയിൽ അരിയും ചേർത്ത് കെട്ടിയതിന് ശേഷം ഇത് വീടിൻറെ പ്രധാന വാതിലിൽ സ്ഥാപിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)