4 രാശിക്കാർക്കാണ് ശുക്രന്റെ വക്രഗതിയിലൂടെ ഗുണങ്ങൾ ലഭിക്കാൻ പോകുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം രാശിക്കാര്‍ക്ക് ഈ കാലയളവിൽ നിരവധി സൗഭാഗ്യങ്ങൾ തേടിയെത്തും. ഇവരില്‍ ലക്ഷ്മി യോഗം രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയില്‍ സ്ഥിരപ്പെടാനുള്ള സാധ്യതയുണ്ട്. ബിസിനസ്സില്‍ വിജയം കൈവരിക്കാനും സാധിക്കും.
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ കാലയളവിൽ ജീവിതത്തില്‍ സന്തോഷം നിറയും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ജീവിതത്തിലെ ദുരിതങ്ങളെല്ലാം ഒഴിയും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. ജോലിയിൽ പുരോഗതിയുണ്ടാകും.
തുലാം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. പങ്കാളിയുമായി ചേർന്ന് ബിസിനസ് തുടങ്ങും. ബിസിനസിൽ ലാഭമുണ്ടാകും.
മകരം രാശിക്കാര്‍ക്ക് സമൂഹത്തിലുള്ള നിലയും വിലയും വര്‍ധിക്കും. ഇവർ പ്രശസ്തി നേടിയെടുക്കും. ജോലി സ്ഥലത്തും പ്രശസ്തി വർധിക്കും. മാനസിക വിഷമങ്ങൾ അകലും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. വിദേശ വിദ്യാഭ്യാസത്തിനും യോഗമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.