Vidya Balan: സാരിയിൽ സുന്ദരിയായി വിദ്യ ബാലൻ, ചിത്രങ്ങൾ കാണാം

ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടിയാണ് വിദ്യാ ബാലൻ. മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 

1 /10

1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് ഒരു ബംഗാളി സിനിമയിലാണ് (ഭലോ ദേക്കോ – 2003).

2 /10

പരിണീത എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 

3 /10

പിന്നീട് രാജ്കുമാർ ഹിറാനി സം‌വിധാനം ചെയത ലഗേ രഹോ മുന്നാഭായി (2006) എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. 

4 /10

ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്കാരവും കൂടാതെ 2014-ൽ പത്മശ്രീ പുരസ്കാരവും ഇവർക്കു ലഭിച്ചു.

5 /10

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി ഫോട്ടോഷൂട്ടുകൾ പങ്ക് വെക്കുന്ന വിദ്യാ ഇപ്പോൾ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോസാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. 

6 /10

സാരിയിൽ ഏറെ സുന്ദരിയായിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അനുരാഗ് കപൂറാണ്.  ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന വിദ്യ ബാലൻ പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് ജനിച്ചത്. 

7 /10

വിദ്യാഭ്യാസം പൂർണ്ണമാക്കിയിട്ട് അഭിനയ രംഗത്തേയ്ക്ക് പോയാൽ മതിയെന്ന് വിദ്യയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടതിനനുസരിച്ച് വിദ്യ മുംബൈയിലെ സെന്റ് സേവിയേർസ് കോളേജിൽ ചേർന്ന് സോഷ്യോളജിയിൽ ബിരുദം നേടുകയും പിന്നീട് മുംബൈ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.

8 /10

വിദ്യ കർണ്ണാടിക് സംഗീതം അഭ്യസിക്കുകയും ഭരതനാട്യം, കഥക് എന്നീ നാട്യരൂപങ്ങൾ കുറച്ച് കാലത്തോളം പഠിക്കുകയും ചെയ്തു. 

9 /10

2012 മെയിൽ ഒരു അഭിമുഖത്തിനിടെ താൻ യു.ടി.വി. മോഷൻ പിക്ചേർസ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയ സിദ്ധാർത്ഥ് റോയ് കപൂറുമായി പ്രണയത്തിലാണെന്ന് വിദ്യ വെളിപ്പെടുത്തി. 

10 /10

2012 ബാന്ദ്രയിൽ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ അവർ വിവാഹിതരായി. ഉറുമിയാണ് വിദ്യ അഭിനയിച്ച മലയാള ചലച്ചിത്രം.

You May Like

Sponsored by Taboola