മക്കൾ സെൽവൻ വിജയ് സേതുപതി പ്രധാന കഥാപാത്രത്തിലെത്തിയ തമിഴ് ചിത്രമാണ് ''മഹാരാജ''. കഴിഞ്ഞ ആഴ്ച്ച തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി സിനിമയിലെത്തുന്നത്. അദ്ദേഹത്തിന്റെ 50ാം മത്തെ ചിത്രം കൂടിയാണ് മഹാരാജ
ആക്ഷൻ ത്രില്ലർ ചിത്രമായ മഹാരാജ സംവിധാനം ചെയ്തത് നിഥിലൻ സാമിനാഥൻ ആണ്. ഒട്ടും ലാഗ് അനുഭവപ്പെടാതെ കഥ അവതരിപ്പിച്ച രീതി ഏറെ പ്രശംസനീയം തന്നെയാണ്.
വിജയ് സേതുപതിയെ കൂടാതെ മമത മോഹൻദാസ്, നട്ടി എന്ന നടരാജ്, അഭിരാമി, ദിവ്യ ഭാരതി, ഭാരതിരാജ, മുനിഷ്കാന്ത്, സിങ്കംബുലി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇമൈക്ക നൊടികൾ എന്ന ചിത്രത്തിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച അനുരാഗ് കശ്യപും ചിത്രത്തിലുണ്ട്. വില്ലനായി തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. വളരെ മനോഹരമായി തന്നെയാണ് അദ്ദേഹം കാഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ മേക്കിങ്ങും എടുത്ത് പറയേണ്ട ഒന്നു തന്നെയാണ്. കൂടാതെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച്ച വെച്ചത്.
നൂറ് തിയേറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരം 175ൽ പരം തിയേറ്ററുകളിലാണ് വിജയകരമായി പ്രദർശനം തുടരുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഓടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനപ്രിയ OTT പ്ലാറ്റ്‌ഫോമായ Netflix ആണ് ചിത്രം OTT-ൽ റിലീസ് ചെയ്യാൻ പോകുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം ഈ സൈറ്റിൽ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.