വേനൽക്കാലത്ത് ശരീരത്തിന് ഊർജ്ജം ലഭിക്കാനും ആരോഗ്യം നിലനിർത്താനും ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭിക്കേണ്ടത് പ്രധാനമാണ്. ചൂട് വർധിച്ചിരിക്കുന്ന സമയമായതിനാൽ തണുത്ത പാനീയങ്ങൾ കുടിക്കുന്നത് ഈ സമയം കൂടുതൽ ഗുണപ്രദമാണ്.
വേനൽക്കാലത്ത് വിവിധ ഷേക്കുകൾ കഴിക്കുന്നത് ശരീരത്തിന് തണുപ്പ് ലഭിക്കാനും പോഷണങ്ങൾ ലഭിക്കാനും സഹായിക്കും. ശരീരം ആരോഗ്യത്തോടെ നിലനിർത്തുന്നതിന് പോഷകസമ്പുഷ്ടമായ പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
ഓട്സ് ഷേക്ക്: ഓട്സ് ഷേക്ക് ആരോഗ്യകരമായ പ്രഭാതഭക്ഷണ ഓപ്ഷനാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
കാപ്പി കറുവപ്പട്ട ഷേക്ക്: കാപ്പി കറുവപ്പട്ട ഷേക്ക് പ്രോട്ടീനുകൾ, പ്രകൃതിദത്ത പഞ്ചസാര, കഫീൻ എന്നിവയാൽ സമ്പന്നമാണ്.
ചോക്ലേറ്റ് ബദാം ഷേക്ക്: ചോക്ലേറ്റ് ബദാം ഷേക്ക് രുചികരവും പോഷകപ്രദവുമാണ്.
ആപ്പിൾ സ്മൂത്തി: ആപ്പിൾ സ്മൂത്തിയിൽ നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ബദാം ബട്ടർ ഷേക്ക്: ബദാം ബട്ടർ ഷേക്ക്, ആരോഗ്യകരവും രുചികരവുമാണ്.