Age Gap Between Husband and Wife: പണ്ടൊക്കെ ഒരു വിവാഹം നടത്തുന്നതിന് എന്തൊക്കെയാണോ പാലിച്ചിരുന്നത് അത് ഇന്ന് ഈ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് എത്രത്തോളം പ്രാവർത്തികമാക്കുന്നുണ്ട് എന്നത് നമുക്ക് തന്നെ അറിയാവുന്ന കാര്യമാണല്ലോ
Age difference between boy and girl for marriage: ഇന്നൊക്കെ പ്രായവ്യത്യാസത്തിൽ വലിയ അന്തരം ഉണ്ടാകില്ല മാത്രമല്ല ചിലപ്പോൾ വരനെക്കാളും പ്രായമുണ്ടാകും വധുവിന്
പണ്ടൊക്കെ ഒരു വിവാഹം നടത്തുന്നതിന് എന്തൊക്കെയാണോ പാലിച്ചിരുന്നത് അത് ഇന്ന് ഈ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് എത്രത്തോളം പ്രാവർത്തികമാക്കുന്നുണ്ട് എന്നത് നമുക്ക് തന്നെ അറിയാവുന്ന കാര്യമാണല്ലോ. ഇന്നൊക്കെ പ്രായവ്യത്യാസത്തിൽ വലിയ അന്തരം ഉണ്ടാകില്ല മാത്രമല്ല ചിലപ്പോൾ വരനെക്കാളും പ്രായമുണ്ടാകും വധുവിനും എന്നുകൂടിയുണ്ട്.
ശരിക്കും പറഞ്ഞാൽ വിവാഹസമയത്ത് ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള പ്രായവ്യത്യാസം എന്തായിരിക്കണം? അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രായവ്യത്യാസം എന്തായിരിക്കണം? ഇത് സംബന്ധിച്ച് മതം, സമൂഹം, മനഃശാസ്ത്രം, ശാസ്ത്രം എന്നിവയനുസരിച്ച് പല തരത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.
ശ്രീരാമനും സീതയും തമ്മിലുള്ള പ്രായവ്യത്യാസം: വാൽമീകി രാമായണത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിൽ ശ്രീരാമൻ വിവാഹിതനാകുമ്പോൾ 25 വയസ്സും സീതാദേവിക്ക് 16 വയസ്സും ആയിരുന്നുവെന്നാണ്. അതായത് ഇരുവരുടെയും പ്രായത്തിൽ 9 വയസ്സിൻ്റെ വ്യത്യാസം ഉണ്ടായിരുന്നു.
ശ്രീകൃഷ്ണനും രാധയും തമ്മിലുള്ള പ്രായവ്യത്യാസം: ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ശ്രീകൃഷ്ണൻ രാധയേക്കാൾ പതിനൊന്നര മാസം ഇളയതാണെന്നാണ്. എന്നാൽ ചിലർ പറയുന്നത് കണ്ണനേക്കാൾ 5 വയസിന് മുതിർന്നതാണ് രാധ എന്നാണ്. രാധയും രുക്മണിയും കൃഷ്ണനേക്കാൾ മുതിർന്നവരാണെന്നാണ് പറയുന്നത്.
What does the research say: ഗവേഷണം പറയുന്നത്: അറ്റ്ലാൻ്റ സർവകലാശാലയിൽ നടത്തിയ ഒരു ഗവേഷണ പ്രകാരം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രായവ്യത്യാസം 5 വർഷമാകുന്നത് ഉചിതമാനിന്നാണ്.
ഗവേഷണ പ്രകാരം ഭാര്യയും ഭർത്താവും തമ്മിൽ 5 വർഷത്തെ പ്രായ വ്യത്യാസമുണ്ടെങ്കിൽ വിവാഹമോചനത്തിനുള്ള സാധ്യത 18 ശതമാനവും പ്രായവ്യത്യാസം 10 വർഷമാണെങ്കിൽ 39 ശതമാനവും 20 വർഷമാണെങ്കിൽ വിവാഹമോചനത്തിനുള്ള സാധ്യത 95 ശതമാനമാണ് എന്നാണ്.
ഒരേ പ്രായത്തിലുള്ള ദമ്പതികളിൽ ഈഗോ ക്ലാഷ് ഉനടക്കാറുണ്ടെന്നും ഇത് പരസ്പരം വഴക്കുകളിലേക്കും ബഹുമാനക്കുറവിലേക്കും നയിക്കുന്നുവെന്നും, കാര്യങ്ങൾ നേരിടുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഇവരുടെ കാഴ്ചപ്പാടും ഏതാണ്ട് തുല്യമായിരിക്കും എന്നാണ്. എന്നാൽ ഇത്തരത്തിലുള്ള ചില വിവാഹ ബന്ധങ്ങൾ വിജയിക്കാറുമുണ്ട്.
5-7 വയസ്സ് വ്യത്യാസം: 5 മുതൽ 7 വയസുവരെ പ്രായവ്യത്യാസമുള്ള ദമ്പതികളിൽ വഴക്കുകളും തെറ്റിദ്ധാരണകളും തർക്കങ്ങളും കുറവാണെന്നാണ് പറയുന്നത്. കാരണം പങ്കാളികളിൽ ഒരാൾ പക്വതയുള്ളവരായിരിക്കും അവർ ദാമ്പത്യം തകരാതെ സൂക്ഷിക്കും. ഈ പ്രായവ്യത്യാസം വളരെ അനുയോജ്യമാണെന്നാണ് പറയുന്നത്.
Biological Fact: ബയോളജിക്കൽ ഫാക്ട് നോക്കിയാൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രായങ്ങളിലെ പക്വതയുടെ നിലവാരത്തിൽ വ്യത്യാസമുണ്ട്. പെൺകുട്ടികൾക്ക് 12-14 വയസ്സിൽ മെച്യുരിറ്റി ഉണ്ടാകും എന്നാൽ ആൺകുട്ടികൾക്ക് 14-17 വയസാകേണ്ടി വരും. ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം നോക്കേണ്ടത് പ്രധാനമാണ്
ഇന്ത്യൻ നിയമമനുസരിച്ച് എല്ലാ മതങ്ങളിലും വിവാഹപ്രായം വ്യത്യസ്തമാണ്. ഇസ്ലാമിൽ ഒരു പെൺകുട്ടിയുടെ പ്രായം 15 മുതൽ 17 വയസ്സ് വരെയാണെങ്കിൽ. ക്രിസ്തുമതത്തിൽ 18 നും 21 നും ഇടയിലുമാണ് വ്യത്യാസം
ഹിന്ദു മതത്തിലെ വേദ നിയമങ്ങൾ അനുസരിച്ച് ബ്രഹ്മചാര്യ ആശ്രമത്തിലെ നിയമങ്ങൾ പൂർത്തിയാക്കിയ ശേഷം ഒരു ആൺകുട്ടിയോ പെൺകുട്ടിയോ വിവാഹം കഴിക്കാം എന്നാണ്. ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കുന്നതിനുള്ള പരമാവധി പ്രായം ആൺകുട്ടികൾക്ക് 24 മുതൽ 25 വയസ്സുവരെയും പെൺകുട്ടിയുടെ പ്രായം 19 മുതൽ 21 വയസ്സുവരെയുമാണ് കണക്കാക്കുന്നത്
ഇന്ത്യയിൽ നിയമപരമായി പെൺകുട്ടിയുടെ പ്രായം 18 ആയും ആൺകുട്ടിയുടെ പ്രായം 21 ആയും നിജപ്പെടുത്തിയിട്ടുണ്ട്