നാൽപ്പത് പിന്നിട്ട സ്ത്രീകൾ ശ്രദ്ധിക്കണം ഈ ആരോ​ഗ്യ കാര്യങ്ങൾ

നാൽപ്പത് പിന്നിട്ടാൽ സ്ത്രീകൾ പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ ആരോ​ഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ട കാലഘട്ടമാണിത്.

  • Jun 02, 2022, 15:10 PM IST
1 /5

പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പോഷകസമൃദമായ പ്രഭാതഭക്ഷണം പ്രധാനമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിരവധി ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.

2 /5

നാൽപ്പതുകൾക്ക് ശേഷം സ്ത്രീകളുടെ എല്ലുകളുടെ സാന്ദ്രത കുറയും. ഈ സാഹചര്യത്തിൽ കാത്സ്യം, വൈറ്റമിൻ ഡി എന്നിവ ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളായോ ശരീരത്തിന് ലഭ്യമാക്കണം.

3 /5

തിരക്കുകൾ ഉണ്ടെങ്കിലും ദിവസവും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം.

4 /5

ഹൈപ്പർ ടെൻഷൻ, ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം, ഹൃദ്രോ​ഗം, സ്തനാർബുദ സാധ്യതകൾ പരിശോധിക്കണം

5 /5

ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാഴ്ചശക്തി കുറയുന്നത് ഒരു പരിധിവരെ തടയും  

You May Like

Sponsored by Taboola